Latest News

ധ്രുവ് വിക്രമിന്റെ നായികയായി അനുപമ പരമേശ്വരന്‍; ബൈസണ്‍ എന്ന് പേരിട്ട ചിത്രം പറയുന്നത് തമിഴ്‌നാടിന്റെ അഭിമാനമായി മാറിയ കബഡി താരം മാനത്തി ഗണേഷിന്റെ ജീവിതം

Malayalilife
ധ്രുവ് വിക്രമിന്റെ നായികയായി അനുപമ പരമേശ്വരന്‍; ബൈസണ്‍ എന്ന് പേരിട്ട ചിത്രം പറയുന്നത് തമിഴ്‌നാടിന്റെ അഭിമാനമായി മാറിയ കബഡി താരം മാനത്തി ഗണേഷിന്റെ ജീവിതം

ധ്രുവ് വിക്രം നായകനായി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബൈസണ്‍ എന്നു പേരിട്ടു. തിരുനെല്‍വേലിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ആണ് നായിക. ഇതാദ്യമായാണ് ധ്രുവും അനുപമയും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കാട്ടുപോത്തിനെപ്പോലെ ഓടാന്‍ തയ്യാറായിരിക്കുന്ന ധ്രുവിനെ പോസ്റ്ററില്‍ കാണാം. തമിഴ്‌നാടിന്റെ അഭിമാനമായി മാറിയ കബഡി താരം മാനത്തി ഗണേഷിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. 

മാനത്തി ഗണേഷാകുന്നത് ധ്രുവ് ആണ്. പൂര്‍ണ്ണമായും ബയോ പിക് ആണ് ബൈസണ്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെയാണ് മാരി സെല്‍വരാജ് സംവിധായകനായി എത്തുന്നത്. ധനുഷ് നായകനായി കര്‍ണന്‍, വടിവേലു , ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ശക്തമായ വേഷപ്പകര്‍ച്ചയില്‍ തിളങ്ങിയ മാമന്നനുശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൈസണ്‍.

dhruv vikram titled bison

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES