Latest News

ധൂമിന്റെ നാലാം ഭാഗത്തിൽ നായകനാകാൻ സമ്മതം മൂളി കിങ് ഖാൻ; ജോൺ എബ്രഹം, ഋത്വിക് റോഷൻ, അമീർ ഖാൻ എന്നിവർക്ക് പിന്നാലെ വില്ലൻ സ്വഭാവമുള്ള നായകകഥാപാത്രമായി ഷാരൂഖ് എത്തും

Malayalilife
ധൂമിന്റെ നാലാം ഭാഗത്തിൽ നായകനാകാൻ സമ്മതം മൂളി കിങ് ഖാൻ; ജോൺ എബ്രഹം, ഋത്വിക് റോഷൻ, അമീർ ഖാൻ എന്നിവർക്ക് പിന്നാലെ വില്ലൻ സ്വഭാവമുള്ള നായകകഥാപാത്രമായി ഷാരൂഖ് എത്തും

ബോളിവുഡിലേക്ക് ജോൺ എബ്രഹാം എന്ന സുന്ദരനായ വില്ലനെ നായകനാക്കി വമ്പൻ ഹിറ്റ് നേടിയ ചിത്രം ധൂമിന്റെ നാലാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു.വില്ലൻ സ്വഭാവമുള്ള നായകകഥാപാത്രങ്ങളുള്ള ധൂമിന്റെ ആദ്യ മൂന്നുഭാഗങ്ങളിൽ ജോൺ എബ്രഹാം, ഋത്വിക് റോഷൻ,അമീർ ഖാൻ എന്നിവരായിരുന്നു നായക വേഷത്തിലെത്തിയതെങ്കിൽ ഇത്തവണ നായകനാകാൻ സമ്മതം മൂളിയിരിക്കുന്നത് കിങ്ക് ഖാ്ൻ ആണ്. ചിത്രത്തിനായി ഷാരൂഖ് സമ്മതം മൂളിയെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ചയ് ഗാദ്വി സംവിധാനം ചെയ്ത ധൂം-1 2004 ലാണ് പുറത്തിറങ്ങിയത്. പിന്നീട് ഋത്വിക്ക് റോഷന്റെ രണ്ടാം ഭാഗത്തിലും, ആമിർ ഖാന്റെ മൂന്നാം ഭാഗത്തിലും അഭിഷേകിനെയും, ഉദയ് ചോപ്രയെയും നിലനിർത്തി ചിത്രം ബോക്സ് ഓഫീസിൽ വിജയമായി.

അതു കൊണ്ടു തന്നെ അഞ്ച് വർഷത്തിനു ശേഷം കിങ് ഖാനെ നായകനാക്കി നാലം ഭാഗം ഒരുങ്ങുമ്പോൾ പ്രേക്ഷകരും ഇരട്ടി പ്രതീക്ഷയിലാണ്. യഷ് രാജ് പ്രെഡക്ഷൻസാണ് നിർമ്മാണം.

Read more topics: # dhoom,# king khan,# sharuk
dhoom-fourth-king-khan-sharuk

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES