സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി നടന് ധര്മ്മജന് ബോള്‍ഗാട്ടി. നടന് അരിസ്റ്റോ സുരേഷിനൊപ്പം താരം ഒരു ചിത്രം പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് നടനെതിരെ ഒരാള്‍ കമന്റിട്ടത്. ധര്മ്മജന്റ് സ്ഥാപനായിരുന്ന ധര്‍മൂസിന്റെ പേരില്‍ താരം പറ്റിച്ചുവെന്നായിരുന്നു കമന്റ്. ഇതിത് താഴെയാണ് നടന് മറുപടി നല്‍കിയത്.
ധര്‍മൂസിന്റെ പേരില്‍ വാങ്ങിച്ച കാശ് തിരികെ കൊടുത്തിട്ടില്ലെന്നും ഇത്തരത്തില്‍ ഒരുപാട് പേരെ ധര്മജന് പറ്റിച്ചുവെന്ന തരത്തിലും ആയിരുന്നു കമന്റ്. ഫെബ്രുവരി 21ന് അരിസ്റ്റോ സുരേഷിനൊപ്പം ഇട്ട പോസ്റ്റിന് താഴെ ആയിരുന്നു ഈ കമന്റ് വന്നത്. ഒടുവില്‍ കമന്റ് ശ്രദ്ധയില്‍പ്പെട്ട ധര്മജന് ആരോപണം വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞു. മറ്റുള്ളവര്‍ തന്നെയാണ് പറ്റിക്കുന്നതെന്നും താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും ധര്മജന് പറയുന്നു
വൈശാഖ് ഞാന്‍ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത് ഞാനങ്ങനെ ഫെയ്സ് ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല..പിന്നെ പറ്റിച്ച കാര്യം എനിക്ക് 46 വയസ്സായി എന്റെ ജീവിതത്തില്‍ കുറെ പേര് എന്നെ പറ്റിച്ചതല്ലാതെ ഞാന്‍ ആരെയും പറ്റിച്ചിട്ടില്ല നിങ്ങളുടെ കൈയ്യിന്ന് 5 രൂപ വങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റ്വോ ...എല്ലാവരും രക്ഷപെടാന്‍ വേണ്ടി നിലകൊണ്ടു...പക്ഷേ വിശ്വസിച്ചവര്‍ ചതിച്ചു. പേര് പോയത് എന്റെ', എന്നാണ് ധര്മജന് മറുപടി നല്‍കിയത്.
പിന്നാലെ നിരവധി പേരാണ് ധര്‍മജനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. 'ഞാന്‍ അഡ്വാന്‍സ് കൊടുത്ത ക്യാഷ് പടം നടക്കാതെ വന്നപ്പോള്‍ വിളിച്ചു അഡ്വാന്‍സ് മടക്കി തന്ന രണ്ടുപേര്‍ ഉണ്ട് ഒന്ന് ജഗതി, മറ്റൊന്ന് ധര്മജന് തോപ്പില്‍ കുടിയുടെ കൂടെ സ്ക്രീപ്റ്റ് എഴുതി നടന്ന കാലം മുതല്‍ ഉള്ള ബന്ധം ഇന്നും തുടരുന്നു', എന്നാണ് ഒരാളുടെ കമന്റ്. എന്നാല്‍ കയ്യില്‍ നിന്നും കാശ് പോയവര്‍ക്കെ അതിന്റെ വേദന അറിയൂ എന്ന് പറയുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.