Latest News

പ്രിയസുഹൃത്തിന്റെ വേര്‍പാടിന് പിന്നാലെ അമ്മയുടെ മരണവാര്‍ത്ത; ധര്‍മ്മജന്‍ അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞത് കൊല്ലത്തേക്കുള്ള യാത്രക്കിടെ; മാധവി കുമാരന്റെ സംസ്‌കാരം ഇന്ന് ചേരനല്ലൂരില്‍

Malayalilife
പ്രിയസുഹൃത്തിന്റെ വേര്‍പാടിന് പിന്നാലെ അമ്മയുടെ മരണവാര്‍ത്ത; ധര്‍മ്മജന്‍ അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞത് കൊല്ലത്തേക്കുള്ള യാത്രക്കിടെ; മാധവി കുമാരന്റെ സംസ്‌കാരം ഇന്ന് ചേരനല്ലൂരില്‍

സുബി സുരേഷിന്റെ മരണത്തിനു പിന്നാലെ ധര്‍മ്മജനെ തേടി മറ്റൊരു ദുഖവാര്‍ത്തകൂടി. താന്‍ ഏറെ സ്‌നേഹിക്കുന്ന അമ്മ മാധവിയെയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് നഷ്ടമായിരിക്കുന്നത്. സുബി സുരേഷിന്റെ മരണ വാര്‍ത്ത അറിഞ്ഞതു മുതല്‍ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങിലും എല്ലാം സജീവമായി നിന്ന നടന്‍ സുബിയുടെ അന്ത്യ ചടങ്ങുകള്‍ക്ക് ശേഷം കൊല്ലത്തേക്ക് ഒരു പരിപാടിയ്ക്ക് പോയകുന്നതിനിടെയാണ് അമ്മയുടെ മരണവാര്‍ത്തയെത്തിയത്.

ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഭാര്യ അനുജ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാല്‍ യാത്രാമദ്ധ്യേ തന്നെ മരണപ്പെട്ടു.വ്യാഴാഴ്ച രാത്രി 8 മണിയോടെ ശ്വാസം മുട്ടല്‍ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു. 

വിവരമറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മാതാവ് ബാദുഷ എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.സുബിയുടെ സംസ്‌കാരം നടന്ന ചേരാനല്ലൂര്‍ ശ്മശാനത്തില്‍ തന്നെയാണ് ധര്‍മജന്റെ അമ്മയുടെയും സംസ്‌കാരമെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

മക്കള്‍. ബാഹുലേയന്‍, ധര്‍മ്മജന്‍. മരുമക്കള്‍; സുനന്ദ, അനുജ. പേരക്കുട്ടികള്‍; അനുജ അക്ഷയ്, അഭിജിത്, വൈഗ, വേദ.

dharmajan bolgattys mother passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES