Latest News

വിവാഹത്തിന് ശേഷവും ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു; ധനുഷും ഐശ്വര്യയും പരസ്പരം ചതിച്ചിട്ടുണ്ട്; ഗായിക സുചിത്രയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
വിവാഹത്തിന് ശേഷവും ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു; ധനുഷും ഐശ്വര്യയും പരസ്പരം ചതിച്ചിട്ടുണ്ട്; ഗായിക സുചിത്രയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

ന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു തമിഴ് നടന്‍ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. ഇപ്പോഴിതാ സംഭവത്തില്‍ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഗായിക സുചിത്ര. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ സുചിത്ര നടത്തിയത്.

18 വര്‍ഷം നീണ്ട ധനുഷ് - ഐശ്വര്യയും തമ്മിലുള്ള ദാമ്പത്യത്തില്‍ ഇരുവരും പരസ്പരം ചതിച്ചിട്ടുണ്ടെന്ന് സുചിത്ര പറയുന്നു. വിവാഹത്തിന് ശേഷവും ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.

ധനുഷ് തന്നെ വഞ്ചിച്ചുവെന്ന് ഐശ്വര്യ ആരോപിക്കുന്നു. പക്ഷേ ഇരുവരുടെയും ദാമ്പത്യത്തിനിടെ അവളും അതാണ് ചെയ്തത്. രണ്ടുപേരും പരസ്പരം ചതിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ടും ഐശ്വര്യ ഡേറ്റിംഗിന് പോയിട്ടുണ്ട്', സുചിത്ര ആരോപിച്ചു

മുന്‍ ഭാര്‍ത്താവ് കാര്‍ത്തിക്കും ധനുഷും തന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. അവര്‍ ചെയ്ത ഒരു പ്രാങ്ക് കാരണം എന്റെ ജീവിതം, കരിയര്‍ എല്ലാം നാശമായെന്നും സുചിത്ര ആരോപിച്ചു.

'കാര്‍ത്തിക് ഒരു ഗേ ആണ്. എന്നാല്‍ അത് തുറന്ന് പറയാനുള്ള ധൈര്യം അയാള്‍ക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാള്‍ക്ക് രണ്ട് ബോയ്ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടു. തുടര്‍ന്നാണ് ഞാന്‍ വിവാഹമോചനം ആവശ്യപ്പെട്ടത്', സുചിത്ര പറഞ്ഞു.
 

dhanush and aishwarya rajinikanth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES