മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരമാണ് പത്തുവയസുകാരി ദേവനന്ദ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ഗു. ഈ സിനിമയുടെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ദേവനന്ദ ധാരാളം അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു അഭിമുഖം വലിയ രീതിയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള ട്രോളുകള്‍ ആയിരുന്നു വന്നത്. എന്നാല്‍ ചിലത് പരിധി വീടുകയും ചെയ്തു. ഇപ്പോള്‍ ഇത്തരക്കാര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ദേവനന്ദയുടെ പിതാവ്.
എറണാകുളം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ആണ് ദേവനന്ദയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്. ദേവനന്ദയ്ക്ക് വേണ്ടിയാണ് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് ദേവനന്ദ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഇപ്പോള്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. പരാതിയുടെ ഉള്ളടക്കം ഇങ്ങനെയാണ്:
''ബഹുമാനപ്പെട്ട എസ്എച്ച്ഓ മുന്‍പാകെ ദേവനന്ദയ്ക്ക് വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിന്‍ ബോധിപ്പിക്കുന്ന പരാതി - എന്റെ മകളുടെ ഏറ്റവും പുതിയ സിനിമയായ ഗൂ വിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി എന്റെ വീട്ടില്‍ വച്ച് ഒരു ചാനലിന് മാത്രമായി നല്‍കിയ അഭിമുഖത്തില്‍ നിന്നു ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹമധ്യമത്തില്‍ മനപൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ട് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികള്‍ അവരുടെ ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം ചാനലുകളിലും പേജുകളിലും മുകളില്‍ പറഞ്ഞ ചാനലില്‍ വന്ന ഇന്റര്‍വ്യൂവില്‍ നിന്നും ഒരു ഭാഗം മാത്രം ഡൗണ്‍ലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇവരുടെ ഈ പ്രവര്‍ത്തി കൊണ്ട് എന്റെ പത്തു വയസ്സുള്ള മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാവുകയും സമൂഹമധ്യത്തില്‍ മനപൂര്‍വ്വം അപമാനിക്കപ്പെടുകയും ചെയ്യുകയുണ്ടായിട്ടുണ്ട്. ഈ പ്രൊഫൈല്‍ ഡീറ്റെയില്‍സ് അടുത്ത പേജില്‍ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുവാനും താഴ്മയായി അപേക്ഷിക്കുന്നു''.