Latest News

പറഞ്ഞ പ്രതിഫലം നല്‍കയില്ല; തന്റെ പേര് സിനിമയുടെ ക്രെഡിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല;സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ഒടിടി റിലീസ് തടയണം;സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനും നിര്‍മ്മാതാക്കള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി കോസ്റ്റ്യൂം ഡിസൈനര്‍ 

Malayalilife
 പറഞ്ഞ പ്രതിഫലം നല്‍കയില്ല; തന്റെ പേര് സിനിമയുടെ ക്രെഡിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല;സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ഒടിടി റിലീസ് തടയണം;സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനും നിര്‍മ്മാതാക്കള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി കോസ്റ്റ്യൂം ഡിസൈനര്‍ 

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ സ്പിന്‍ ഓഫ് ചിത്രമായിരുന്നു ഈയ്യടുത്തിറങ്ങിയ സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ. ഇപ്പോഴിതാ ഈ സിനിമയുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് കോസ്റ്റിയൂം ഡിസൈനര്‍ ലിജി പ്രേമന്‍. ഇദ്ദേഹത്തിനെതിരെ ഇപ്പോള്‍ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. 

സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയില്‍ ലിജി പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും ഇവരുടെ പേര് ക്രെഡിറ്റ് ലൈനില്‍ എവിടെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവര്‍ ഇപ്പോള്‍ എറണാകുളം മുന്‍സിസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ സംവിധായകനില്‍ നിന്നും മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത് എന്നാണ് ഇവര്‍ പറഞ്ഞത്. നിശ്ചയിച്ചുറപ്പിച്ച പ്രതിഫലം തന്നില്ല എന്നും ഇവര്‍ പറയുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് ഇവരെ ഈ സിനിമയിലേക്ക് സമീപിച്ചത്. ബറോസ് ഉള്‍പ്പെടെയുള്ള സിനിമകളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

35 ദിവസത്തെ വര്‍ക്ക് ഉണ്ടാകും എന്നായിരുന്നു പറഞ്ഞത്. 2.25 ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഒരു ലക്ഷം രൂപ അഡ്വാന്‍സ് ആയി നല്‍കി. മൊത്തം 110 ദിവസമാണ് ഈ സിനിമയ്ക്ക് വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ചത്. പ്രീ പ്രൊഡക്ഷന്‍ സമയം മുതല്‍ പ്രശ്‌നങ്ങളില്‍ നേരിടേണ്ടി വന്നിരുന്നു എങ്കിലും തുടരാന്‍ പ്രൊഡക്ഷന്‍ ടീം ആവശ്യപ്പെടുകയായിരുന്നു.

സംവിധായകന്റെ ഈഗോയില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് ഇവര്‍ പറയുന്നത്. ഒരു വേലക്കാരിയോട് പെരുമാറുന്നത് പോലെയാണ് സംവിധായകന്‍ തന്നോട് പെരുമാറിയത് എന്നാണ് ഇവര്‍ പറയുന്നത്. വലിയ രീതിയിലുള്ള മാനസിക പീഡനങ്ങള്‍ നേരിടേണ്ടിവന്നു എന്നും വൈകാരികുന്നത് പോലെ ആയിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം എന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. അങ്ങനെ ഇവര്‍ സിനിമയില്‍ നിന്നും മാറുകയായിരുന്നു. പക്ഷേ അപ്പോഴും സിനിമയ്ക്ക് വേണ്ട എല്ലാ വര്‍ക്കുകളും ഇവര്‍ തീര്‍ത്തിരുന്നു. മുക്കാല്‍ പ്രവര്‍ത്തികളും തീര്‍ന്നിരുന്നു.

സിനിമയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയില്ല എന്ന് അറിഞ്ഞപ്പോള്‍ പരാതിയുമായി ഇവര്‍ ഫെഫ്കയെ സമീപിച്ചിരുന്നു. പ്രതിഫലവും മുഴുവനായി ലഭിച്ചിരുന്നില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കിലും അതൊന്നും ഫലവത്തായില്ല. പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്. പേര് വെക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അത് ഉണ്ടായില്ല. പേര് വയ്ക്കുന്നതില്‍ നിര്‍മ്മാതാവിന് തടസ്സം ഒന്നുമില്ല. എങ്കിലും സംവിധായകന്റെ നിര്‍ബന്ധത്തില്‍ പേരു മാറ്റുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. മറ്റൊരു വ്യക്തിയുടെ പേരാണ് കോസ്റ്റ്യൂം ഡിസൈനറിന്റെ പേരില്‍ വെച്ചത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇവര്‍ നിയമപരമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

designer case against ratheesh balakrishna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES