ബിഗ്‌ബോസിനെ കുറിച്ച് കമന്റിട്ടതിന്റെ പേരില്‍ തനിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നെന്ന് വെളിപ്പെടുത്തി നടിയും അവതാരികയുമായ ആര്യ രംഗത്ത്. ബിഗ്‌ബോസ് വിജയ് ആരാകുമെന്ന ചോദ്യത്തിന് സാബു ജയിക്കണമെന്ന് ആണ് തന്റെ ആഗ്രഹമെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് നേരെയും ഇന്‍സ്റ്റഗ്രാമിന് നേരെയുമെല്ലാം സൈബര്‍ ആക്രമണം നേരിട്ടതെന്ന് താരം വ്യക്തമാക്കുന്നു.
പേളിഷ് ഫാന്‍സുകാരാണ് കൂടുതലും ആര്യയുടെ അക്കൗണ്ടില്‍ കയറി പൊങ്കാലയിടുന്നത്. തന്റെ നാത്തുനായ അര്‍ച്ചന പോലും ഗെയിമില്ലുള്ളപ്പോള്‍ സാബു ജയിക്കുന്നതിനോടാണ് താന്‍ യോജിക്കുന്നതെന്ന് ആര്യ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്യയ്്ക്ക് സംഘടിത ആക്രമണം നേരിടേണ്ടി വന്നത്. ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിലടക്കം പേളി ആരാധകര്‍ കയ്യടക്കി പേളി ജയിക്കണമെന്ന തരത്തില്‍ ആഹ്വാനങ്ങള്‍ നടത്തിയിരുന്നു. പല ഓണ്‍ലൈനുകളേയും കൂട്ടുപിടിച്ച് പി.ആര്‍ വര്‍ക്ക് നടത്തുകയാണെന്ന് ബിഗ്‌ബോസില്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥികള്‍ തന്നെ മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നു.
പേളിയുടെ പിതാവ് മാണി പോള്‍ മോട്ടിവേഷണല്‍ സ്പീക്കറും പേഴ്‌സണാലിറ്റി ട്രെയിനറുമാണ്. പേളിയുടെ പിതാവിന്റെ നേതൃത്വത്തില്‍ പേളിക്കായി പെയിഡ് പി.ആര്‍ വര്‍ക്ക് നടത്തുന്നെന്ന് ആരോപണം മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരുന്നു. ബിഗ്‌ബോസില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സാബുവിനെ പരാജയപ്പെടുത്താനുള്ള പേളിഷ് ആരാധകര്‍ സംഘടിതമായി ശ്രമിക്കുന്നുണ്ട്. ഇവരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സാബു ആര്‍മി ആരോപിക്കുന്നത്.
മോഹന്‍ലാലിനെ അവതാരകനാക്കി ഏഷ്യാനെറ്റ് ബിഗ്‌ബോസ ഷോ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പരിപാടി തുടങ്ങിയ ശേഷം ബാര്‍ക്ക് റേറ്റിങ്ങില്‍ കുതിച്ചുയരാന്‍ ബിഗ്‌ബോസ് ഷോയ്ക്ക് സാധിച്ചില്ല. തുടര്‍ന്ന് വിവാദനായകരെ മാത്രം നിലനിര്‍ത്തിയും പ്രണയജോഡികളെ നിലനിര്‍ത്തിയും ഷോ മുന്‍പോട്ട് കൊണ്ടുപോകുകയാണെന്ന് പരക്കെ ആക്ഷേപമുള്ളത്.
ഇതിനാല്‍ തന്നെ ഒരോ എപ്പിസോഡിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ട്വിസ്റ്റുകളും വഴക്കുകള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഇതെല്ലാം ഷോയുടെ റേറ്റിങ് കൂട്ടാനുള്ള അണിയറ നീക്കമെന്നാണ് പ്രേക്ഷകരുടെ വിമര്‍ശനം. മത്സരത്തിന്റെ നൂറാം ദിവസം ഞായറാഴ്ചയോടെ അവസാനിക്കുകയാണ്. 27 മത്സരാര്‍ഥികളില്‍ ശേഷിക്കുന്ന അഞ്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ ഷോയിലുള്ളത്.