Latest News

സംവിധായകന്‍ സക്കരിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ;ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
സംവിധായകന്‍ സക്കരിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ;ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

സുഡാനി ഫ്രം നൈജീരിയ' എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സക്കറിയ. സക്കറിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്നാണ് ഷമിം മൊയ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഹരിത എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്

വൈറസ് തമാശ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സക്കറിയ അഭിനയിക്കുന്ന പുതിയ ചിത്രം കൂടിയാണിത്. ഷാഫി കോറോത്താണ് കമ്മ്യൂണിസറ്റ് പച്ചയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ മറ്റുളള അഭിനേതാക്കളെ കുറിച്ചുളള വിവരങ്ങളൊന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. 


ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ 20ന് കോഴിക്കോട് ആരംഭിച്ചു.
നിഷാദ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ശ്രീഹരി കെ. നായര്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ഷഫീഖ് വി.ബി., ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് അത്തോളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നടോടി, ആര്‍ട്ട്‌സ്- അസീസ് അരുവാരക്കുണ്ട്, മേക്കപ്പ്- റബീഷ് ബാബു പി., കോസ്റ്റ്യൂം ഡിസൈനര്‍- ഇര്‍ഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈന്‍- പി.സി. വിഷ്ണു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷിന്റോ വടക്കേക്കര, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, കൊറിയോഗ്രാഫി- മന്‍സൂര്‍, വി.എഫ്.എക്സ്.- ഇജിജി വൈറ്റ് വി.എഫ്.എക്സ്., പോസ്റ്റര്‍ ഡിസൈന്‍- സീറോ, ഉണ്ണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

communist pacha adhava appa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES