ക്രിസ്മസ് റിലീസ് തീയേറ്റര്‍ ചിത്രങ്ങള്‍ക്കൊപ്പം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനെത്തുന്നു കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്ബാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ബിഗ് ബജറ്റിലായിരുന്നു നിര്‍മ്മിച്ചത്. 2018 ല്‍ റിലീസ് ചെയ്ത ചിത്രം ക്രിസ്മസിനാണ് ടെലിവിഷന്‍ പ്രക്ഷകരിലേക്കെത്തുന്നു.
ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിട്ടായിരുന്നു കമ്മാരസംഭവം വന്നത്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്നും മിശ്ര പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. റിയല്‍ ഹിസ്റ്ററിയും റീല്‍ ഹിസ്റ്ററിയും തമ്മിലുള്ള വ്യത്യാസമാണ് 182 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ മുരളീ ഗോപി തന്നെ പറഞ്ഞതു പോലെ മൂന്നു മണിക്കൂറില്‍ രണ്ടു സിനിമ. അതാണ് 'കമ്മാരസംഭവം'.
കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ മദ്യനയത്തില്‍പ്പെട്ട് ഉഴലുന്ന ഒരു കൂട്ടം അബ്കാരികള്‍ (വിജയരാഘവന്‍, ബൈജു, സുധീര്‍ കരമന, വിനയ് ഫോര്‍ട്ട്) തങ്ങളുടെ കൂട്ടത്തിലെ രാഷ്ട്രീയക്കാരനായ സുരേന്ദ്രന്റെ (ഇന്ദ്രന്‍സ്) കൊച്ചു പാര്‍ട്ടിയേയും അതിന്റെ ചരിത്രത്തേയും ചികഞ്ഞെടുത്ത് പുതിയൊരു ഹീറോയെ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആ ഹീറോയാണ് ദിലീപ് അവതരിപ്പിക്കുന്ന കമ്മാരന്‍ നമ്പ്യാര്‍.
എങ്കിലും ബോക്സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപ് ഒന്നിലധികം ഗെറ്റപ്പുകളിലെത്തിയ ചിത്രത്തില്‍ നമിത പ്രമോദായിരുന്നു നായിക.