പതിനാലു വയസ് മാത്രം പ്രായമുളള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നു കാണിച്ച് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള പ്രഭാവതിയെന്ന യുവതിയാണു നടിക്കെതിരെ രംഗത്തു വന്നത്. ഇവര്‍ ഇത്തരം കാര്യങ്ങല്‍ കാണിച്ചു സമാല്‍കോട്ട പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി.
ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കന്നീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നു അച്യുത റാവോ പറയുന്നു. നടി ഭാനുപ്രിയയുടെ വീട്ടില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയുടെ റെയ്ഡ്. റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവര്‍ക്ക് യാതൊരു ഉപദ്രവവും ഏല്‍പ്പിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു. തന്റെ പതിനെട്ട് മാസത്തോളം ശമ്പളം നിഷേധിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഭാനുപ്രിയയുടെ സഹോദരനും പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, പെണ്‍കുട്ടിക്കും അമ്മയ്ക്കുമെതിരെ മോഷണ ശ്രമം കാണിച്ചു നടി ഭാനുപ്രിയ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വര്‍ണവും മറ്റു വസ്തുക്കളും മോഷ്ടിച്ച് പെണ്‍കുട്ടി അമ്മയ്ക്കു കുട്ടി കൈമാറി. മോഷണം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ചിലത് തിരിച്ചു തരികയും ചെയ്തു. എന്നാല്‍ ഐ പാഡ്, ക്യാമറ, വാച്ച് എന്നിവ തിരികെ തന്നില്ല. നടി പറഞ്ഞു