കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മിഥുന്‍ മാനുവല്‍ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ റിലീസ് തിയതിയില്‍ മാറ്റം. മാര്‍ച്ചിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിഞ്ഞ് 22 നാകും ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുക. പരീക്ഷാ കാലമായതിനാല്‍ തിയേറ്ററുകളില്‍ വേണ്ടത്ര കുടുംബങ്ങള്‍ വരില്ലെന്ന കാരണങ്ങളാലാണ് തിയതിയിലെ മാറ്റമെന്നാണ് സൂചന.
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയിലറും പോസ്റ്ററുമെല്ലാം വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു. അശോകന്‍ ചരുവിലിന്റെ കഥയില്‍ ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
മിസ്റ്റര്‍ ആന്‍ഡ് മിസിസ് തീയറ്ററുകളില്‍ ശ്രദ്ധ നേടുന്നതിനിടെയാണ് കാളിദാസ് ജയറാമിന്റെ പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവും തീയറ്ററുകളിലെത്തുമെന്ന പ്രഖ്യാപനം എത്തിയത്.മാര്‍ച്ച് മാസം ഒന്നാം തിയതി ചിത്രം തീയറ്ററികളിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നത്്.. പരീക്ഷയൊന്ന് കഴിയട്ടിഷ്ടാ, നമുക്ക് പെടക്ക്യാം എന്ന് തലക്കെട്ടിലാണ് റിലീസ് തിയതി മാറ്റിയ വിവരം മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചത്.
ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരു നാട്ടിന്‍ പുറത്തെ കഥയാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് പറയുന്നത്.ആട്, ആന്മേരി കലിപ്പിലാണ്, അലമാര, ആട് 2 തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെ മിഥുന്‍ ഒരുക്കുന്ന ചിത്രമാണിത്