Latest News

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വരവ് അറിയിച്ച് പാട്ടുവണ്ടി; പ്രചരണത്തിന് വിനയനും; ചിത്രം നാളെ തിയറ്ററുകളിലേക്ക്

Malayalilife
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വരവ് അറിയിച്ച് പാട്ടുവണ്ടി; പ്രചരണത്തിന് വിനയനും; ചിത്രം നാളെ തിയറ്ററുകളിലേക്ക്

മലയാളികള്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ചിത്രമാണ് കലാഭവന്‍ മണിയുടെ സിനിമയെ വെല്ലുന്ന ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തും. ഗുരു ശിഷ്യന് നല്‍കുന്ന ആദരവാണ് ചാലക്കുടിക്കാരന്‍ ചങ്ങായി. സെന്തിലാണ് കലാഭവന്‍ മണിയുടെവേഷത്തിലെത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ പാട്ടുവണ്ടിയുമായി അണിയറപ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയിരിക്കുകയാണ്.ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും പതിപ്പിച്ച വണ്ടിയുടെ എല്‍ ഇ ഡി സ്‌ക്രീനില്‍ ചിത്രത്തിലെ പാട്ടുകളും ട്രെയ്ലറും പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് എത്തുന്നത്. ആളുകളിലേക്ക് പരമാവധി ചിത്രം എത്തുകയാണ് പാട്ടു വണ്ടിയിലൂടെ . മാത്രമല്ല ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.


പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിക്കായി കാത്തിരിക്കുന്നത്. സെന്തിലിന് പുറമെ ഹണി റോസ് ,ധര്‍മജന്‍ ,രമേശ് പിഷാരടി ,ജോയ് മാത്യു , സലിം കുമാര്‍,സുനില്‍ സുഖദ , ജോജു ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ദാരിദ്ര്യത്തില്‍ വളര്‍ന്ന ഒരു യുവാവ്. ചെറുപ്പം മുതല്‍തന്നെ അവന്‍ കലയെ സ്നേഹിച്ചു. പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ചുതുടങ്ങി. അങ്ങനെ വളര്‍ന്ന് അത് മനുഷ്യനെയും മറ്റുപലതിനെയും അനുകരിക്കുന്നതിലേക്കുയര്‍ന്നു.അത് ചെന്നെത്തുന്നത് അഭ്രപാളികളില്‍. ഈ കാലയളവില്‍ വന്നു ചേര്‍ന്ന സൗഭാഗ്യങ്ങള്‍, പ്രണയം... വലിയ നിലയിലേക്കുയര്‍ന്നിട്ടും നേരിട്ട അവഗണന, തിക്താനുഭവങ്ങള്‍... ഇതെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി .

chalakudikkaran changathi kalabhavani bio pic premotion

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES