മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. എന്നാൽ ഇപ്പോൾ ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കും ചെയ്തതിന് മഞ്ജു വാര്യരെ പ്രശംസിച്ച് കേന്ദ്രസർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ കൃത്യമായി ടാക്‌സ് നൽകുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റാണ് മഞ്ജുവിന് ലഭിച്ചത്. നടിയ്‌ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നൽകിയിരിക്കുന്നത്.
നടൻ മോഹൻലാലിനെ തേടിയും കഴിഞ്ഞ ദിവസം അംഗീകാരം എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം മോഹൻലാൽ തന്നെയായിരുന്നു അറിയിച്ചത്. മോഹൻലാൽ കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് നന്ദി പറയുകയും ചെയ്തിരുന്നു.ലളിതം സുന്ദരം, മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ.
മഞ്ജുവിന്റേതായി അണിയറയിൽ നിലവിൽ ‘വെള്ളരി പട്ടണം’ എന്ന ചിത്രമാണ് ഒരുങ്ങുന്നത്. സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രത്തെ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ രചന നിർവഹിക്കുന്നത്. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ഫുൾ ഓഫ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം.