Latest News

രാം ചരണ്‍- ജാന്‍വി കപൂര്‍- ബുചി ബാബു സന ചിത്രം 'പെദ്ധി'  ഗാനചിത്രീകരണം ശ്രീലങ്കയില്‍  

Malayalilife
 രാം ചരണ്‍- ജാന്‍വി കപൂര്‍- ബുചി ബാബു സന ചിത്രം 'പെദ്ധി'  ഗാനചിത്രീകരണം ശ്രീലങ്കയില്‍  

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിന്റെ ജന്മദിനമായ മാര്‍ച്ച് 27, 2026 നാണ്.  ജാന്‍വി കപൂര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. ഇപ്പൊള്‍ ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിനായി ശ്രീലങ്കയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് രാം ചരണ്‍,  ബുചി ബാബു സന എന്നിവരുള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

നായകന്‍ രാം ചരണ്‍, നായിക ജാന്‍വി കപൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഒരു ഗാനത്തിന്റെ ചിത്രീകരണം ആണ് ഈ ഷെഡ്യൂളില്‍ ശ്രീലങ്കയിലെ മനോഹരമായ ലൊക്കേഷനുകളില്‍ നടക്കുക. അക്കാദമി അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്. നേരത്തെ ചിത്രത്തിലെ ഒരു മാസ്സ് ഗാനം മൈസൂരിലും ഒരുക്കിയിരുന്നു.

ബ്രഹ്മാണ്ഡ കാന്‍വാസില്‍ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകര്‍ കാണാത്ത മാസ്സ് അവതാരമായി എത്തിക്കാന്‍ ആണ് സംവിധായകന്‍ ബുചി ബാബു സന ഒരുങ്ങുന്നത്. ഈ ചിത്രത്തിനായി വമ്പന്‍ ശാരീരിക പരിവര്‍ത്തനത്തിനാണ് രാം ചരണ്‍ തയ്യാറായത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ്, രാം ചരണിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ എന്നിവ ഇതിനോടകം തന്നെ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഇടയില്‍ വൈറലാണ്. ഒന്നിലധികം വ്യത്യസ്ത ലുക്കുകളിലാണ് രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

സംവിധായകന്‍ ബുചി ബാബു സന വമ്പന്‍ ബഡ്ജറ്റില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ  അഭൂതപൂര്‍വമായ നിലവാരത്തിലാണ് ഈ രാം ചരണ്‍ ചിത്രം  ഒരുക്കുന്നത്. രാം ചരണ്‍ - ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 


രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, നിര്‍മ്മാണം - വെങ്കട സതീഷ് കിലാരു, ബാനര്‍ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസര്‍ - ഇഷാന്‍ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം - രത്‌നവേലു, സംഗീതം - എ ആര്‍ റഹ്മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി

buchi babu sana movie peddi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES