Latest News

ലുക്മാന്‍ - ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവ്; ചിത്രീകരണം പൂര്‍ത്തിയായി

Malayalilife
 ലുക്മാന്‍ - ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവ്; ചിത്രീകരണം പൂര്‍ത്തിയായി

പ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലുക്മാന്‍ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉണ്ണി മൂവീസ്, ഹരീഷ് കുമാര്‍ എന്നിവയുടെ ബാനറില്‍  ഉണ്ണികൃഷ്ണന്‍, ഹരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീവന്‍ ആണ്. അജിത് ആണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത്. 

ഇവര്‍ക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുല്‍ മാധവ്, സൗമ്യ മേനോന്‍,  ടി ജി രവി, ശ്രീജിത്ത് രവി എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രഞ്ജിന്‍ രാജ്, എഡിറ്റര്‍ അരുണ്‍ രാഘവ് എന്നിവരാണ്. വി കെ പ്രദീപ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പിആര്‍ഒ ശബരി

bombay positive movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES