Latest News

പ്രണയിനിക്കായി ഫ്ളാറ്റ് സ്വന്തമാക്കി അര്‍ജുന്‍ കൂപൂര്‍; മലൈക അറോറയുമായുള്ള വിവാഹം അടുത്ത വര്‍ഷമെന്ന് വാര്‍ത്തകള്‍; താരപുത്രന്റെ പ്രണയവിവാഹത്തിനായി കാത്തിരുന്ന് ആരാധകരും

Malayalilife
 പ്രണയിനിക്കായി ഫ്ളാറ്റ് സ്വന്തമാക്കി അര്‍ജുന്‍ കൂപൂര്‍; മലൈക അറോറയുമായുള്ള വിവാഹം അടുത്ത വര്‍ഷമെന്ന് വാര്‍ത്തകള്‍; താരപുത്രന്റെ പ്രണയവിവാഹത്തിനായി കാത്തിരുന്ന് ആരാധകരും

ബോളിവുഡ് സിനിമയില്‍ അധികവും താരങ്ങളുടെ മക്കള്‍ തന്നയാണ് പുതിയ താരങ്ങളായി സിനിമയിലെത്തുന്നത്. ഇപ്പോള്‍ ഇതാ അടുത്ത വാര്‍ത്തയുമായി എത്തിയിരിക്കുന്നത് ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ കപൂറാണ്. മലൈക അറോറയും പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു എന്നാല്‍ ഇരുവരുടെയും വിവാഹം അടുത്ത് തന്നെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

കരണ്‍ ജോഹറിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആയിരുന്നു അര്‍ജുന്‍ കപൂര്‍ പ്രണയത്തിലാണെന്ന കാര്യം തുറന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങിയെന്ന് വാര്‍ത്തകളാണ് പുറത്ത് വന്നിട്ടുള്ളത്. ഫ്‌ളാറ്റിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ എല്ലാം തന്നെ ഇരുവരുടെയും ആശയപ്രകാരവും ഇഷ്്ടപ്രകാരവുമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  കുടുംബത്തോടൊപ്പം താമസിക്കുകയാണെങ്കിലും തങ്ങളുടെ സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഇരുവരും ചേര്‍ന്ന് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും പറഞ്ഞു.

തന്റെ പ്രണയത്തെ കുറിച്ച് അടുത്തിടെയാണ് താരപുത്രന്‍ തുറന്നു പറഞ്ഞത്. അതിന് പിന്നിലെ കാരണവും വ്യക്തമാക്കിയിരുന്നു.  പ്രണയത്തെക്കുറിച്ച് തുറന്നുപറയാനുള്ള സാഹചര്യമല്ലായിരുന്നു ഇതുവരെയെന്നും വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കാതിരുന്നതിന് പിന്നിലെ കാരണം അതായിരുന്നുവെന്നും അര്‍ജുന്‍ കപൂര്‍ പറഞ്ഞിരുന്നു. 


 

Read more topics: # bollywood,# arjun kappor,# malaika arora,# latest news
bollywood,arjun kappor,malaika arora,latest news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES