സിനിമാ ചിത്രീകരണത്തിന് മെയ്ക്ക് അപ്പ് ഇട്ടതുപോലും മാറ്റിമറിച്ച് പാപ്പരാസികള്‍. ഇത്തവണ പാപ്പരാസികളുടെ ഇരയായത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനും. നെറ്റിയിലും വസ്ത്രങ്ങളിലും രക്തകറ പുരണ്ട ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാറില്‍ മെയ്ക്ക അപ്പ് ഇട്ടിരിക്കുന്ന സെയ്ഫിന്റെ ചിത്രങ്ങളാണ് പാപ്പരാസികള്‍ക്ക് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. താരത്തിന് അപകടം വരെ സംഭവിച്ചുവെന്ന നിലയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
പുതിയ ചിത്രത്തിനായുള്ള മെയ്ക്കപ്പ് ആണിതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. പുതിയ ചിത്രമായ താനാജി: ദി അന്‍സങ് വാരിയര്‍ എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞുള്ള സെയ്ഫിന്റെ ചിത്രങ്ങളാണ് പാപ്പരാസികള്‍ പകര്‍ത്തിയിരിക്കുന്നത്. അജയ് ദേവ്ഗണ് നായകനാകുന്ന ചരിത്ര സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്.
'അജയിനെ ഞാന്‍ ബഹുമാനിക്കുന്നു. അതുപോലെ അജയ് ജീവിതത്തെ നോക്കിക്കാണുന്ന രീതിയും ഞാന്‍ ഇഷ്ടപെടുന്നു. ഇത്തരമൊരു വലിയ ചരിത്ര സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അജയ് സിനിമയെ സ്നേഹിക്കുന്നു. നല്ലൊരു നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. ദേശഭക്തിയും ധീരതയും ഉയര്‍ത്തിക്കാണിക്കുന്ന ഇത്തരമൊരു ചിത്രമാണ് ഇന്നുണ്ടാകേണ്ടത്. കുട്ടികള്‍ ഇത് ഇഷ്ടപെടും, അതുപോലെ മറ്റുള്ളവരും' -സെയ്ഫ് പറയുന്നു.