മലയാളത്തിലെയും തെന്നിന്ത്യയിലേയുമൊക്കെ താരങ്ങള്‍ അഭിനയിക്കാന്‍ കൈപ്പറ്റുന്ന പ്രതിഫലം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികമാണ് ബോളിവുഡ് താരങ്ങള്‍ വാങ്ങുന്നത്. ബോളിവുഡിലെ താര രാജാക്കന്മാര്‍ ഓരോ വര്‍ഷവും പ്രതിഫലത്തുക ഉയര്‍ത്തുന്നവരാണ്. ഇപ്പോള്‍ ഫോര്‍ബ്സിന്റെ പുറത്തുവിട്ട ഏറ്റവും ലോകത്തെ ധനികരായ താരങ്ങളുടെ പട്ടികയില്‍ നടന്‍ അക്ഷയ് കുമാര്‍ 33ാം സ്ഥാനം നേടിയപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത് ബോളിവുഡ് നടന്‍മാരുടെ പ്രതിഫലമാണ്. പ്രമുഖ താരങ്ങളുടെ പ്രതിഫലം എത്രയെന്ന് കാണാം.
സല്‍മാന്‍ ഖാന്‍
ബിവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ് സല്‍മാന്‍ ഖാന്‍ അഭിനരംഗത്തിലേക്കെത്തുന്നത. എന്നാല്‍ മംനെ പ്യാര്‍ കിയ എന്ന സിനിമയിലൂടെയാണ് സല്‍മാന്‍ ഖാന്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു സമയത്ത് ബോളിവുഡിലെ തിരക്കുളള നടന്മാരില്‍ ഒരാളായിരുന്ന അദ്ദേഹം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. നടന്‍ എന്നതിലുപരി നിര്‍മ്മാതാവുമായ താരം തന്റെ ചിത്രത്തിന് കൈപറ്റുന്ന പ്രതിഫലം 60 കോടി രൂപയാണ്.
ഷാറൂഖ് ഖാന്‍
ബോളിവുഡ്ഡിലെ കിങ് ഖാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഷാറൂഖ് ഖാന്‍. ദീവാന എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരത്തിന് പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരായ നടന്മാരില്‍ ഒരാളായ താരം 40 മുതല്‍ 45 കോടി വരെയാണ് ഒരു ചിത്രത്തിന് കൈപ്പറ്റുന്നത്.
അമീര്‍ ഖാന്‍
ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനാണ് അമീര്‍ഖാന്‍. ഖയാമത് സേ ഖയാമത് തക്ക് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. ഒരോ ചിത്രത്തിനും കഥാപാത്രത്തിനും വേണ്ടി താന്‍ ചെയ്യുന്ന കഠിനാധ്വാനം ഏറെ പ്രശ്‌സ്തമാണ്. ഒരു സമയം ഒരു ചിത്രത്തില്‍ മാത്രം അഭിനയിക്കുന്ന താരം കഥാപാത്രത്തിനു വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാണ്. ഡങ്കല്‍ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് വേണ്ടി താരം ചെയ്ത പരിശീലനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനും നിര്‍മ്മാതാവുമായ താരം 55 മുതല്‍ 60 കോടി വരെയാണ് തന്റെ ഒരു ചിത്രത്തിനായി കൈപറ്റുന്നത്.
ഹൃത്വിക് റോഷന്‍
വെളളാരംകണ്ണുകളാണ് ഹൃത്വിക് റോഷന്‍ എന്ന നടന്‍ ആദ്യം ശ്രദ്ധിക്കപ്പെടാന്‍ കാരണം. കഹോനാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച ഹൃത്വിക് റോഷന് വളരെ പെട്ടെന്നാണ് ആരാധകര്‍ ഉണ്ടായത്.
കോയി മില്‍ ഗയ , ക്രിഷ്, ധൂം 2 എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ റിത്വിക് റോഷന്‍ ബോളിവുഡിലെ മുന്‍നിര നായകന്മാരുടെ പട്ടികയില്‍ ഇടം നേടി. 40 -45 ലക്ഷം രൂപ വരെയാണ് താരം പ്രതിഫലം വാങ്ങുന്നത്.
അക്ഷയ് കുമാര്‍
ബോളിവുഡിലെ കില്ലാടി എന്ന് അറിയപ്പെടുന്ന താരമാണ് അക്ഷയ് കുമാര്‍. തുടക്ക കാലത്ത് വലിയ പിന്തുണയൊന്നും ലഭിക്കാതിരുന്ന താരം ഇപ്പോള്‍ ബോളിവുഡിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ്. 1987 ല്‍ പുറത്തിറങ്ങിയ ആജിലൂടെ സിനിമയില്‍ തുടക്കം കുറിച്ച അക്ഷയ്കുമാറിന്റെ കരിയറില്‍ ഒരു മാറ്റമുണ്ടാക്കിയത് 1992 ല്‍ പുറത്തിറങ്ങിയ കില്ലാടി എന്ന സിനിമയാണ്.
2007 മുതല്‍ ചെയ്യുന്ന സിനിമകളെല്ലാം ലാഭം കൊയ്യാന്‍ തുടങ്ങിയതോടെ തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമെന്ന പട്ടവും ലഭിച്ചു. സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരം വന്‍ പ്രതിഫലമാണ് ഓരോ സിനിമയില്‍ നിന്നും ഈടാക്കുന്നത്. അതുകൊണ്ട് തന്നെ ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ധനികനായ താരങ്ങളില്‍ ഒരാളാണ് അക്ഷയ്കുമാര്‍.
2015 ല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയായ ഫോബ്‌സിന്റെ ആദ്യ അന്താരാഷ്ട്ര പട്ടികയില്‍ ഒമ്പതാം സ്ഥാനം നേടിയ അദ്ദേഹം 35-40 കോടി വരെയാണ് പ്രതിഫലമായി കൈപറ്റുന്നത്. സിനിമയില്‍ മാത്രമല്ല ടിവി അവതാരകനായും വന്‍ പ്രതിഫലം അക്ഷയ് കുമാര്‍ വാങ്ങുന്നുണ്ട്.
അജയ് ദേവ്ഗണ്‍
ആദ്യ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊണ്ട് എത്തിയ താരമാണ് അജയ് ദേവ്ഗണ്‍. തന്റെതായ അഭിനയ ശൈലികൊണ്ട് ബോളിവുഡിലെ മികച്ച ഇന്ത്യന്‍ ചലച്ചിത്ര താരങ്ങളിലൊരാളായ് അദ്ദേഹം മാറി. ഗോള്‍മാല്‍ സീരീസ്, ബോല്‍ ബച്ചന്‍, സണ്‍ ഓഫ് സര്‍ദാര്‍, അതിതി തും കാബ് ജാവോഗ് തുടങ്ങിയ കോമഡി സിനിമകളിലൂടെ തന്റെ ബോളിവുഡ് ആക്ഷന്‍ ഹീറോ ഇമേജ് താരം മാറ്റി. 25-35 കോടി വരെയാണ് താരം പ്രതിഫലമായ് വാങ്ങുന്നത്.
രണ്‍ബീര്‍ കപൂര്‍
ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ പ്രശസ്തനാണ് രണ്‍ബീര്‍ കപൂര്‍. താരദമ്പതികളുടെ മകനാണെങ്കിലും തന്റെതായ അഭിനയ രീതികൊണ്ട് ബോളിവുഡില്‍ രണ്‍ബീര്‍ സ്വന്തമാക്കി. 2012 മുതല്‍ ഫോബ്സിന്റെ ഇന്ത്യയിലെ പ്രിയപ്പെട്ട താരങ്ങളുടെ പട്ടികയില്‍ രണ്‍വീറുമുണ്ട്. സിനിമകളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും മികച്ച് നില്‍ക്കുന്ന താരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടി. സ്വന്തം പ്രയത്നം കൊണ്ട് സിനിമ മേഖലയില്‍ ഇടം കണ്ടെത്തിയ രണ്‍ബീര്‍ 20-25 കോടിവരെയാണ് പ്രതിലമായ് കൈപറ്റുന്നത്.
അമിതാഭ് ബച്ചന്‍
ബോളിവുഡിന്റെ ബിഗ്ബിയാണ് അമിതാഭ് ബച്ചന്‍. അഞ്ച് പതിറ്റാണ്ടിലേറെയായ് സിനിമയില്‍ സജീവമായ് തുടരുന്ന താരം പുതിയ തലമുറയിലെ അഭിനേതാക്കള്‍ക്ക് വരെ വെല്ലുവിളി ഉയര്‍ത്തുകയാണ്. 200 ഓളം ചിത്രങ്ങളില്‍ അമിതാഭ് വേഷമിട്ടിട്ടുണ്ട്. മികച്ച അഭിനയം കാഴ്ച്ചവെച്ച താരത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സ് സര്‍ക്കാര്‍ പോലും ബിഗ് ബിയെ നൈറ്റ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ നല്‍ക ആദരിച്ചു. ആഗോളതലത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ആദ്യ 30 സ്ഥാനങ്ങളില്‍ അദ്ദേഹം ഉള്‍പ്പെടുന്നു. 18 മുതല്‍ 20 കോടിവരെയാണ് പ്രതിഫലമായ് ബിഗ്ബി വാങ്ങുന്നത്.
രണ്‍വീര്‍ സിങ്ങ്
ബോളിവുഡിലെ യുവതാരങ്ങളിലൊരാളാണ് രണ്‍വീര്‍ സിങ്ങ്. ബാന്‍ഡ് ബജ ഭാരത്ത് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ദീപികയുമൊത്ത് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. പത്മാവദ് ആയിരുന്നു ദീപികയുമൊത്ത് അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമ വലിയ വിവാദമായിരുന്നെങ്കിലും താരത്തിന് ഒരു ബ്രേക്ക് നേടിക്കൊടുത്ത ചിത്രമായിരുന്നര പത്മാവദ്. ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരം 15-20 കോടി വരെയാണ് പ്രതിഫലമായ് വാങ്ങുന്നത്.
ഷാഹിദ് കപൂര്‍
ബോളിവുഡിന്റെ സുന്ദരനായ നടനാണ് ഷാഹിദ് കപൂര്‍. ചെറുപ്പത്തിലെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവച്ച താരത്തിന്റെ സിനിമകള്‍ ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയമൊന്നും നേടിയിരുന്നില്ല. എന്നാല്‍ 2006 ല്‍ പുറത്തിറങ്ങിയ വിവാഹ് എന്ന സിനിമ താരത്തിന് ഒരു ഹിറ്റ് നേടികൊടുത്തു. പിന്നീടുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായ് ഷാഹിദ് മാറി. കബീര്‍ സിങാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 15 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം.
വരുണ്‍ ധവാന്‍
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായ് മാറിയ നടനാണ് വരുണ്‍ ധവാന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡ് ചലച്ചിത്രമേഖലയിലെ മുന്‍നിര താരങ്ങളിലൊരാളായി താരം മാറി. ഹംപ്റ്റി ശര്‍മ്മ കി ദുല്‍ഹാനിയ, എബിസിഡി 2, ബദ്‌ലാപൂര്‍, ഡിഷൂം, ജുദ്വ 2 തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നു. 10-15 കോടി വരെയാണ് വരുണിന്റെ പ്രതിഫലം.
സെയ്ഫ് അലി ഖാന്‍
ബോളിവുഡിലെ പ്രശസ്തനായ താരമാണ് സെയ്ഫ് അലി ഖാന്‍. നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയങ്കരനായ് മാറിയ താരം കൈനിറയെ സിനിമകളുമായ് മുന്നേറുകയാണ്. 7-10 കോടി വരെയാണ് താരം ഓരോ സിനിമയില്‍ നിന്നും പ്രതിഫലമായ് വാങ്ങുന്നത്.