ബിജുമേനോന്‍ നായകനായെത്തിയ റഫീക്ക് ഇബ്രാഹിം ചിത്രം പടയോട്ടം യുഎഇയിലും വിജയം ആവര്‍ത്തിച്ചു. സിനിമയുടെ വിജയാഘോഷം യുഎഇയിലെ ടമറിന്‍ഡ് ടെറസിലാണ് നടന്നത്. പടയോട്ടം സംവിധായകന്‍ റഫീക്ക് ഇബ്രാഹിം , നായകന്‍ ബിജു മേനോന്‍ മറ്റുനടന്മാരായ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കോപ്പ എന്നിവര്‍ക്കൊപ്പം നിര്‍മ്മാതാവായ സോഫിയാ പോളിന്റെ കുടുംബവും പങ്കെടുത്തു. ചടങ്ങില്‍ ബിജുമേനോന്‍ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.
സെപ്റ്റംബര്‍ 14 ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് കേരളത്തില്‍ ഉടനീളവും ഇപ്പോള്‍ യുഎഇയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് പടയോട്ടത്തിന്റെ തിരക്കഥ ഒരുക്കിയത്. ചെങ്കല്‍ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. ബിജു മേനോന്റെ മുന്‍ കഥാപാത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു പടയോട്ടത്തിലെ ചെങ്കല്‍ രഘു.