Latest News

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന രഘു അണ്ണന്റെ മാസ് ഇൻട്രോയുമായി പടയോട്ടം ടീസറെത്തി; ബിജു മേനോൻ ചിത്രം ഓണം റീലിസായി തിയേറ്ററുകളിൽ

Malayalilife
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന രഘു അണ്ണന്റെ മാസ് ഇൻട്രോയുമായി പടയോട്ടം ടീസറെത്തി; ബിജു മേനോൻ ചിത്രം ഓണം റീലിസായി തിയേറ്ററുകളിൽ

ബിജു മേനോൻ നായകനാകുന്ന പടയോട്ടം എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. നടൻ പൃഥ്വിരാജ് തന്റെ ഫേസ്‌ബുക്കിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്.ചിത്രത്തിൽ ചെങ്കൽ രഘു എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്.

ടീസറിൽ ബിജു മേനോനെ വ്യക്തമായി കാണിക്കുന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്,സുധി കോപ്പ എന്നിവരെ ടീസറിൽ കാണാം..ബിജു മേനോൻ ആദ്യമായി തിരുവനന്തപുരം സ്ളാങ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലുക്കിക്കിലെ വ്യത്യസ്തകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആൾ എന്നാണ് ബിജു മേനോന്റെ കഥാപാത്രത്തെ തമാശയായി ദിലീഷ് പോത്തന്റെ കഥാപാത്രം പരിചയപ്പെടുത്തുന്നത്. കോമഡിക്ക് പ്രധാന്യം നൽകിയിട്ടുള്ള സിനിമയായിരിക്കും പടയോട്ടം എന്നാണ് ട്രെയിലറിലെ സൂചന.

തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേയ്ക്ക് ചെങ്കര രഘുവും സംഘവും യാത്രതിരിക്കുന്നു. അവരുടെ യാത്രയുടെയും ലക്ഷ്യത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനംം ചെയ്യുന്നത്. ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ശ്രീനാഥ്, അലൻസിയർ, സുധികോപ്പ, മിഥുൻ രമേഷ് എന്നിവരും വേഷമിടുന്നു.

biju menon padayottam teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES