പാതി മറച്ച മുഖവുമായി ബിജു മേനോനും, ജോജുജോര്‍ജും; വലതു വശത്തെ കള്ളന് പുതിയ പോസ്റ്റര്‍

Malayalilife
 പാതി മറച്ച മുഖവുമായി ബിജു മേനോനും, ജോജുജോര്‍ജും; വലതു വശത്തെ കള്ളന് പുതിയ പോസ്റ്റര്‍

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നവലതു വശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെപുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.പ്രശസ്ത താരങ്ങളായ ബിജു മേനോനും, ജോജു ജോര്‍ജും , ഇരുവശങ്ങളിലുമായി ട്ടുള്ളതാണ് ഈ പോസ്റ്റര്‍.ഇരുവരും ഒന്നിച്ചുള്ള പോസ്റ്റര്‍ ഇതാദ്യമാണ്.

ബിജു മേനോന്റെയും, ജോജു ജോര്‍ജിന്റേയും ജന്മദിനത്തില്‍ അവരവരുടേതായ പോസ്റ്റര്‍ ജന്മദിന സമ്മാനമായി പുറത്തുവിട്ടിരുന്നു  പൂര്‍ണ്ണമായും ഇമോഷണല്‍ ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലൂടെ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ്.

തനതായ അഭിനയ ശൈലിയിലൂടെ പ്രേഷക മനസ്സില്‍ ശക്തമായ സ്വാധീനമുണ്ടാക്കിയ നടന്മാരാണിവര്‍. രണ്ടു പേര്‍ക്കും അഭിനയത്തിന്റെ മാറ്റുരക്കാന്‍ ലഭിച്ചിരിക്കുന്ന അപൂര്‍വ്വ അവസരം കൂടിയാണ് ഈ ചിത്രം.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - കെറ്റിനാ ജീത്തു , മിഥുന്‍ ഏബ്രഹാം .
സിനി ഹോളിക്‌സ് സാരഥികളായ ടോണ്‍സണ്‍, സുനില്‍ രാമാടി, പ്രശാന്ത് നായര്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.ലെന, നിരഞ്ജനഅനൂപ്, ഇര്‍ഷാദ്,, ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഡിനു തോമസ് 
ഈലാനാണ്  തിരക്കഥ രചിച്ചിരിക്കുന്നത്.കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്.
സംഗീതം -വിഷ്ണു ശ്യാം.
ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ്- വിനായക് '
കലാസംവിധാനം. പ്രശാന്ത് മാധവ്
മേക്കപ്പ് -ജയന്‍ പൂങ്കുളം.
കോസ്റ്റ്യും ഡിസൈന്‍ - ലിന്‍ഡ ജീത്തു.
സ്റ്റില്‍സ് - സബിത്ത് '
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അറഫാസ് അയൂബ് '
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - ഫഹദ് (അപ്പു),അനില്‍.ജി. നമ്പ്യാര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവെട്ടത്ത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന
ഈ ചിത്രം അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തുന്നു.

വാഴൂര്‍ ജോസ്.

biju menon and joju george poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES