ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ത്ഥികളി ലൊരാളാണ് നടി റിനി ആന്‍ ജോര്‍ജ്. ഹൗസിനുള്ളിലെ നാടകീയ സംഭവങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കുമൊടുവില്‍ മുന്‍വാരം ജസീലയുടെ ബുദ്ധിപരമായ നീക്കത്തിലൂടെ ഗായത്രി സുരേഷ് പുറത്താവുകയും റിനി രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജസീലയുടെ ആ തന്ത്രത്തിന്റെ ആയുസ്സ് ഒരാഴ്ച മാത്രം നീണ്ടുനിന്ന കാഴ്ചയ്ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.
മാധ്യമപ്രവര്‍ത്തകയും അവതാരകയും നടിയുമായ റിനി ആന്‍ ജോര്‍ജ് ആണ് ഇന്നലെ നടന്ന എവിക്ഷനിലൂടെ പുറത്തായത്. കഴിഞ്ഞ ദിവസം കാളി പുറത്തായതിന് പിന്നാലെയാണ് റിനിയുടെ പുറത്താകല്‍.. ഗായത്രി സുരേഷും നേരത്തെ പുറത്തായിരുന്നു.
എട്ട് പേരായിരുന്നു ഇന്ന് നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. റിനിയെ കൂടാതെ ആസിഫ്, നോബി, രാഹുല്‍ ഈശ്വര്‍, ഷിജിന്‍, എല്‍ദോ, കടല്‍ കൊമ്പന്‍, നേഹ എന്നിവരായിരുന്നു നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. പടിപടിയായിട്ടായിരുന്നു ഇന്ന് എവിക്ഷന്‍ നടന്നത്.
നോമിനേഷന്‍ പട്ടികയില്‍ ഉള്ളവരോട് പതിവുപോലെ എഴുന്നേറ്റ് നില്‍ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ട് പേരെ സേവ് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആരെയാണ് സേവ് ചെയ്യേണ്ടത് എന്ന് മോഹന്‍ലാല്‍ ചോദിക്കുകയും ചെയ്തു. ആസിഫിനെ സേവ് ചെയ്യണമെന്ന് ശ്രീലക്ഷ്മി അറക്കല്‍ ആവശ്യപ്പെട്ടു. സ്‌ട്രെസ് ഫ്രീയാകാന്‍ ചിരിപ്പിക്കുന്ന ഒരാളാണ് ആസിഫ് എന്നും ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടു. ആ അഭിപ്രായം ശരിവയ്ക്കുന്ന തരത്തില്‍ മോഹന്‍ലാല്‍ ആസിഫിനെ സേവ് ചെയ്തു. തുടര്‍ന്ന് നോബിയെയും സേവ് ചെയ്തു. അടുത്ത ഘട്ടത്തില്‍ മറ്റ് രണ്ട് പേരെ കൂടി മോഹന്‍ലാല്‍ സേവ് ചെയ്തു. രാഹുല്‍ ഊശ്വറെയും ഷിജിനെയെയുമായിരുന്നു സേവ് ചെയ്തത്.
ഇനി എവിക്ഷന്‍ പ്രഖ്യാപിക്കുക ജനങ്ങളുടെ ശബ്ദം ആയിരിക്കും എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് മോഹന്‍ലാല്‍ ഒരു റേഡിയോ ഓണ്‍ ചെയ്യുകയും ചെയ്തു. എല്‍ദോയെ കുറിച്ചായിരുന്നു ജനങ്ങളുടെ ശബ്ദമായി ആദ്യം സംസാരിച്ചത്. എല്‍ദോയ്ക്ക് വീട്ടില്‍ തുടരാം എന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് കടല്‍ കൊമ്പനും വീട്ടില്‍ തുടരാം എന്ന് പ്രഖ്യാപിച്ചു. ഒടുവില്‍ റിനിയും സ്‌നേഹയും ബാക്കിയായി. തുടര്‍ന്ന് റിനിയെ കുറിച്ചായിരുന്നു റേഡിയോല്‍ സംപ്രേഷണം ഉണ്ടായത്. റിനി പുറത്തായതായി ഒടുവില്‍ പ്രഖ്യാപിച്ചു, സ്‌നേഹ സേവ്ഡ് ആയി എന്ന് മോഹന്‍ലാലും പ്രഖ്യാപിച്ചു.
സീസണ്‍ എട്ടില്‍ ജനങ്ങളുടെ വോട്ട് കുറവായതിനാല്‍ എവിക്ഷന്‍ പ്രക്രിയയിലൂടെ ആദ്യമായി പുറത്ത് പോയിരിക്കുന്ന മത്സരാര്‍ത്ഥി ഫൈറ്റ് മാസ്റ്റര്‍ കാളിയെന്ന് അറിയപ്പെടുന്ന ധന്യയാണ്. ഗായത്രി സുരേഷ് തിരികെ ഹൗസില്‍ കയറിയില്ലെങ്കില്‍ പുതിയ സീസണ്‍ ആരംഭിച്ച് ആറ് ദിവസം പിന്നിടുമ്പോള്‍ ഇതിനോടകം രണ്ടുപേര്‍ പുറത്തായി കഴിഞ്ഞു.