ടൊവിനോ തോമസ് മൂന്ന് കഥാപാത്രങ്ങളിലായി എത്തുന്ന അജയന്റെ രണ്ടാം മോഷണത്തിലെ ബേസില്‍ ജോസഫിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. േകെ പി സുരേഷ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വലിയ കണ്ണടയും ഒരു വശത്തേക്ക് ചീകിയൊതുക്കിയ മുടിയും നീണ്ട കൃതാവും താഴേക്ക് നീട്ടിയിരിക്കുന്ന മീശയുമൊക്കെയായി അടിമുടി വ്യത്യസ്ത ഗെറ്റപ്പിലാണ് ബേസില്‍ എത്തുന്നത്.
ബേസിലിന്റെ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും എ ആര്‍ എമ്മിലേതെന്ന് ക്യാരക്ടര്‍ പോസ്റ്റര്‍ ഉറപ്പ് നല്‍കുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗിനിടെയില്‍ വള്ളം തുഴയുന്ന ബേസിലിന്റെ ഒരു വീഡിയോ ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ടൊവിനോ രാവിലെ പങ്കുവെച്ചിരുന്നു. 'ഡിയര്‍ ഫ്രണ്ട്' എന്ന സിനിമയ്ക്ക് ശേഷമാണ് ബേസിലും ടൊവിനോയും വീണ്ടുമൊരു സിനിമയില്‍ ഒന്നിക്കുന്നത്.
തീവ്രതയും നര്‍മ്മവും തമ്മില്‍ ബാലന്‍സ് ചെയ്തുകൊണ്ട് കെ പി സുരേഷ് എന്ന കഥാപാത്രമായി ബേസില്‍ ജോസഫ് എആര്‍എമ്മില്‍ അജയനൊപ്പം അവിസ്മരണീയമായ നിമിഷങ്ങളാണ് നല്‍കാന്‍ പോകുന്നത്. . ചിയോത്തിക്കാവിന്റെ ലോകത്തേക്ക് ആവേശം കൊണ്ടുവരാന്‍ ഡൈനാമിക് ജോഡികള്‍ ഇതാ. ജന്മദിനാശംസകള്‍, ബേസില്‍ എന്നാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചത്.
ജിതിന്‍ ലാല്‍ സംവിധാനത്തിലൊരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം പൂര്‍ണമായും 3ഡിയിലാണ് ഒരുങ്ങുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ് ഇത്.
60 കോടി മുതല്‍മുടക്കില്‍ ത്രിഡിയില്‍ ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ജഗദീഷ്, ഹരീഷ് ഉത്തമന്‍, അജു വര്‍ഗീസ്, ശിവജിത്ത് പത്മനാഭന്‍, രോഹിണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍, സംഗീതം ദീപു നൈനാന്‍ തോമസ്. പി.ആര്‍. ഒ പി. ശിവപ്രസാദ്.