മലയാളികളുടെ പ്രിയതാരമാണ് യുവനടന്‍ ബാലു വര്‍ഗ്ഗീസ് .ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് പാട്ടും നൃത്തവുമായി ആഘോഷമായി. നടന്‍ ലാലിനും കുടുംബത്തിനുമൊപ്പം ആസിഫ് അലിയും ഭാര്യ സമയും പാട്ടിനൊപ്പം തകര്‍പ്പന്‍ നൃത്തവുമായാണ് ബാലുവിന്റെ വിവാഹ നിശ്ചയ ചടങ്ങ് ആഘോഷമാക്കിയത്.
കഴിഞ്ഞ മാസം എലീനയുടെ പിറന്നാളാഘോഷത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ഈ വിവരം എലീന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞത്.
ദിലീപിന്റെ കരിയറില്‍ എക്കാലവും തിളങ്ങി നില്‍ക്കുന്ന 'ചാന്ത് പൊട്ട് ' എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ ബാല്യം അവതരിപ്പിച്ചുകൊണ്ടാണ് ബാലുവര്‍ഗ്ഗീസ് മലയാള സിനിമയിലേക്ക് കടന്നുവന്നത്.പിന്നീട് ,'തലപ്പാവ്' എന്ന പ്രിഥ്വിരാജ് ചിത്രത്തില്‍ ലാലിന്റെ ബാല്യവും ചെയ്ത ശേഷം നാലോളം ചിത്രങ്ങളിലെ കൊച്ചു വേഷങ്ങളും താണ്ടിയാണ് 'ഹണീബി'എന്നചിത്രത്തിലൂടെ ബാലുവര്‍ഗ്ഗീസ് പ്രേക്ഷക ശ്രദ്ധനേടുന്നത് . ഹണീബിക്ക് ശേഷം നിരവധി ചിത്രങ്ങളിലേക്ക് ബാലുവിന് ക്ഷണം കിട്ടി. ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ നായകനായി എത്തി.
കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ ബാലും അഭിനയിച്ചിട്ടുണ്ട്. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളാണ് എലീന അഭിനയിച്ചത്. മോഡലിംഗ് രംഗത്തും റിയാലിറ്റി ഷോകളിലും സജീവമാണ് എലീന.