വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ചെറു ചിരിയോടെയും നാണത്തോടെയുമുള്ള കോകിലയുടെ മുഖമാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. കവിളിലെ നുണക്കുഴി കാട്ടിയുള്ള ചിരി ഒരു ചെറിയ പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ മനസിന്റെ പ്രതിഫലനമാണെന്ന് പറഞ്ഞവരും ഉണ്ട്. പിന്നീടിങ്ങോട്ടും ബാല പലപ്പോഴും പ്രതികരിക്കുമ്പോഴും പിന്നില്‍ ചിരിച്ചുകൊണ്ടും ചുരുങ്ങിയ വാക്കുകളിലൂടെയും സംസാരിച്ചിരുന്ന കോകിലയില്‍ നിന്നും ഞെട്ടിക്കുന്ന ചില വാക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ബാലയുടെ പിറന്നാള്‍ ആഘോഷിക്കവെയാണ് കോകിലയില്‍ നിന്നുള്ള രൂക്ഷമായ പ്രതികരണം ഉണ്ടായത്. അതു ബാലയെയും ഞെട്ടിച്ചു.
ബാലയുടെ ഈ പിറന്നാളിന് പ്രത്യേകതകള്‍ ഏറെയുണ്ടായിരുന്നു. കോകിലയുമായുള്ള വിവാഹത്തിന് ശേഷം വന്ന പിറന്നാള്‍ മാത്രമല്ല, വൈക്കത്തെ പുതിയ വീട്ടിലെ ആഘോഷം എന്ന തരത്തിലും ശ്രദ്ധ നേടിയിരുന്നു. തന്റെ പുതു ജന്മം ആണിത്. അതിങ്ങനെ ഭാര്യക്ക് ഒപ്പം ചേര്‍ന്നുനിന്നു ആഘോഷിക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ ആകാത്ത സന്തോഷം ഉണ്ടെന്നായിരുന്നു ബാല പ്രതികരിച്ചത്. അതേസമയം തന്റെ ഭര്‍ത്താവ് ഇങ്ങനെ ഒരു നൂറുവര്‍ഷക്കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ആണ് തന്റെ പ്രാര്‍ത്ഥന എന്നും ആഗ്രഹമെന്നും കോകില പറഞ്ഞു. എന്നാല്‍ പിന്നീട് കോകിലയില്‍ നിന്നും ഉണ്ടായത് ഇത്രയും കാലം പറയാത്ത രീതിയിലുള്ള ചില വാക്കുകളാണ്.
അതിങ്ങനെയാണ്: ഞങ്ങള്‍ ഞങ്ങളുടെ കാര്യം നോക്കി മുന്‍പോട്ട് പോവുകയാണ് അവിടേക്ക് പ്രശ്നം ഉണ്ടാക്കി ഇനി അവര്‍ വന്നാല്‍ മാമനെ കുറിച്ച് മോശം പറഞ്ഞാല്‍ ഉറപ്പായും അത് ഞാന്‍ പ്രതികരിക്കുന്ന അവസ്ഥയിലേക്ക് പോകും. എനിക്ക് സത്യം എല്ലാം അറിയുന്നതാണ്. അവരെക്കുറിച്ചുള്ള വലിയ രഹസ്യവും എനിക്ക് അറിയാം. ഇനി ഞങ്ങളെ ശല്യം ചെയ്യാന്‍ വന്നാല്‍ ഞാന്‍ അത് തുറന്നു പറയും മാമന്റെ പെര്‍മിഷന്‍ ഒന്നും കിട്ടാന്‍ ഞാന്‍ നോക്കില്ല. ഞാന്‍ പലതും പറഞ്ഞാല്‍ അത് പലരുടെയും ജീവിതത്തെ ബാധിക്കും എന്നാണ് കോകില പറഞ്ഞത്.
കോകിലയെക്കുറിച്ചും അവരുമായുള്ള വിവാഹത്തെത്തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളെക്കുറിച്ചും ബാലയും മനസ്സു തുറന്നു. ''മൂന്നു വയസ്സില്‍ ഞാന്‍ കയ്യില്‍ എടുത്തതാണ് അവളെ. വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ, അവളുടെ മനസ്സില്‍ അവള്‍ എന്നെ ഭര്‍ത്താവായി സ്വീകരിച്ചു. എന്റെ അമ്മയോട് ഞാന്‍ ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു, സ്‌നേഹം എന്ന് പറയുന്നത് ചിത്രശലഭം പോലെ തനിയെ പറന്നു വരുമെന്ന്. ഞാന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ മൂന്നു മാസം എന്നെ അവള്‍ പൊന്നുപോലെ നോക്കി. ഇവള്‍ ഒരു സാധാരണ സ്ത്രീയാണ്, ഡോക്ടര്‍ ഒന്നും അല്ല. മരുന്നെല്ലാം കൃത്യമായി തന്നു. അങ്ങനെ എന്റെ ആരോഗ്യം നന്നായി. യുട്യൂബില്‍ നോക്കി എനിക്ക് വേണ്ടതെല്ലാം തനിയെ പാകം ചെയ്തു തന്നു. അവള്‍ക്ക് ഒരു വലിയ കഫേ ഉണ്ടായിരുന്നു. അതെല്ലാം വിട്ടിട്ടു വന്നു. അത്തരമൊരു സന്മനസ്സ് ഈ തലമുറയില്‍ ആര്‍ക്കും ഉണ്ടാകില്ല. ഞാന്‍ ഭാഗ്യവാന്‍ ആണ്. വേറെ എന്തു പറയാന്‍? ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നതാണ് ജീവിതം. ഇവിടെ ഇപ്പോള്‍ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ, ഈ സന്തോഷത്തെയും ശല്യം ചെയ്യുന്ന കുറച്ചുപേര്‍ ഉണ്ട്,ബാല പറഞ്ഞു.
ഞാന്‍ ഇപ്പോള്‍ ഒരു അങ്കണവാടി തുടങ്ങി. ഇതൊക്കെ സര്‍ക്കാര്‍ ചെയ്യേണ്ടതാണ്. പക്ഷേ ഞങ്ങള്‍ ചെയ്തുകൊടുത്തത് സന്തോഷമായിട്ടാണ്. ഇനി കോകില എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്, ഒരു ആശുപത്രി നിര്‍മിക്കണം എന്ന്. ഇനി അതു ചെയ്യണം. ഞാന്‍ എല്ലാ കാര്യത്തിലും പ്രതികരിച്ചിട്ടുണ്ട്. എന്നെ വേദനിപ്പിക്കുമ്പോള്‍ ആണ് ഞാന്‍ പ്രതികരിക്കുന്നത്. പ്രതികരണം ചിലപ്പോള്‍ കൂടിപ്പോകും. അങ്കണവാടി സ്‌കൂള്‍ തുറന്നപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം സന്തോഷമായി. ഒരുപാട് കാലം ആ സ്‌കൂള്‍ അടച്ചിരുന്നതാണ്. നന്നായി പഠിക്കുന്ന കുട്ടികള്‍ ഇവിടെ ഉണ്ട്. ഞാന്‍ അവര്‍ക്കെല്ലാം നല്ലതാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഞാന്‍ എന്തു പാപം ആണ് ചെയ്യുന്നത്? ഇപ്പോള്‍ കോകില ഒരു ക്ലിനിക് പണിയാന്‍ ശ്രമിക്കുകയാണ്. അത് ചെയ്യുമ്പോഴും വിവാദം ഉണ്ടാക്കുമോ? ഇത് ന്യായമാണോ? ഒരു സ്ത്രീയാണ് ഞങ്ങളെപ്പറ്റി ഒരു കമന്റ് ഇട്ടത്. ഞാന്‍ പേര് പറയുന്നില്ല. ഓരോരുത്തരും നില്‍ക്കേണ്ടിടത്ത് നില്‍ക്കണം, ബാല വ്യക്തമാക്കി.
24 വയസ്സുള്ള ഒരു കുഞ്ഞുകുട്ടിയാണ് കോകില, അവള്‍ എന്നോട് പറഞ്ഞത്, 'മാമാ, 99 പേര്‍ക്ക് സഹായം ചെയ്തിട്ട് ഒരാള്‍ക്ക് ശിക്ഷ കൊടുത്താല്‍ 99 പേര്‍ക്ക് ചെയ്ത നല്ല കാര്യത്തിന്റെ ഫലം ഇല്ലാതെ ആകില്ലേ,' എന്നാണ്. അവള്‍ പറഞ്ഞത് ശരിയല്ലേ? ഇന്ന് എന്റെ പിറന്നാള്‍ ആണ്. ഈ മാസം ഞങ്ങള്‍ ആറു ലക്ഷം രൂപ മറ്റുളളവര്‍ക്ക് കൊടുത്തിട്ടുണ്ട്. കൊടുക്കുന്നതില്‍ ഞാന്‍ കണക്ക് വയ്ക്കാറില്ല. ഞങ്ങളെ കുറിച്ച് മോശമായി പറയുന്നവരെല്ലാം കൊടുത്തു കാണിക്ക്. ഞാന്‍ ഒരുപക്ഷേ മോശക്കാരനായിരിക്കാം. അങ്ങനെ തന്നെ ഇരിക്കട്ടെ. എന്നാലും എന്നെക്കൊണ്ട് ഈ ഭൂമിക്ക് നന്മയല്ലേ ഉണ്ടാകുന്നുള്ളൂ? ഞാന്‍ കുഞ്ഞുകുട്ടികള്‍ക്കൊരു സ്‌കൂള്‍ തുടങ്ങിയ ദിവസം വൈകിട്ട് തന്നെ വിവാദവും തുടങ്ങി. എന്തിനാണ് ഞങ്ങളുടെ പിന്നാലെ നടക്കുന്നത്? എല്ലാവരും അവരവരുടെ ജീവിതം നന്നായി ജീവിക്കട്ടെ. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങളെ വേദനിപ്പിക്കുന്നത് വലിയ വിഷമം തോന്നി. ഇനി കോകിലയെ ആരും വേദനിപ്പിക്കരുത്. ഞങ്ങള്‍ ഇനിയും നല്ല കാര്യങ്ങള്‍ ചെയ്തു മുന്നോട്ട് പോകും. ഫുട്ബാള്‍ നമ്മുടെ ഗെയിം ആണ്, ഞങ്ങള്‍ കുറച്ച് സ്‌പോര്‍ട്‌സ് താരങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ പോവുകയാണ് ഇനി,ബാല പറഞ്ഞു.
വിവാഹശേഷം ആദ്യമായിട്ടാണ് കോകില മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നിന്നും ഇത്രയും കോണ്‍ഫിഡന്‍സോടെ സംസാരിച്ചത്. ഇത് അമൃതയ്ക്കോ എലിസബത്തിനോ ഉള്ള മറുപടിയായിട്ടാണ് കോകില നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എലിസബത്തും ഏറെക്കാലമായി മനസില്‍ അടക്കിവച്ചിരുന്ന ചില കാര്യങ്ങള്‍ ഗത്യന്തരമില്ലാതെ തുറന്നു പറഞ്ഞിരുന്നു. എലിബസത്തിന് ഓട്ടിസമാണെന്നും കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്നുമൊക്കെ പലരും എലിസബത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഇട്ടിരുന്നു.
മാത്രമല്ല, ഒരുപാട് നാണം കെട്ടും ചതിക്കപ്പെട്ടുമൊക്കെയാണ് ഇവിടം വരെ എത്തിയത്. ആ മോശം അവസ്ഥയില്‍ നിന്നും പിടിച്ചുപിടിച്ചു വരുകയാണ്. ഇഷ്ടപ്പെട്ട ആളുകളില്‍ നിന്നു തന്നെ നാണംകെടുക, ബോഡിഷെയ്മിങ് എല്ലാം അനുഭവിച്ചിട്ടുണ്ട്. കുറച്ച് ഫെയ്ക്ക് ഐഡികളില്‍ നിന്നും വന്ന് എന്നെ തളര്‍ത്താന്‍ നോക്കേണ്ട. ആ നാണമൊക്കെ എനിക്കുപോയി. പേടിപ്പിച്ച് വീട്ടില്‍ ഇരുത്താം, ഭീഷണിപ്പെടുത്തി വീട്ടില്‍ ഇരുത്താം എന്നൊന്നും കരുതേണ്ട. ഒരുപാട് ഭീഷണി കോളുകള്‍ എനിക്ക് വരാറുണ്ട്. ഞാന്‍ ആരെയും ഉപദ്രവിക്കാന്‍ ഒന്നും പോകുന്നില്ല. എന്റെ കാര്യം നോക്കി ഞാന്‍ നടക്കുകയാണ്. എന്നെ നാണം കെടുത്തിയും പേടിപ്പിച്ചും ഇതൊന്നും നിര്‍ത്താനാകുമെന്ന് ആരും കരുതണ്ട. ഏറ്റവും മോശമായ അവസ്ഥ അതിജീവിച്ചുകൊണ്ടാണ് ഞാന്‍ ഇവിടെ വരെ കേറി വന്നതും മുമ്പോട്ട് പോയ്‌കൊണ്ടിരിക്കുന്നതും. നെഗറ്റീവ് കമന്റുകള്‍ ഇടുന്നത് കൊണ്ട് നിങ്ങള്‍ക്ക് പൈസ കിട്ടുന്നുണ്ടാകും. എന്നെ എത്രയൊക്കെ മോശം പറഞ്ഞാലും ഞാന്‍ ഇനിയും വിഡിയോസ് പോസ്റ്റ് ചെയ്യും,'' എന്നാണ് എലിസബത്തിന്റെ വാക്കുകള്‍. പിന്നാലെയാണ് കോകിലയുടെ ഈ പ്രതികരണവും എത്തിയിരിക്കുന്നത്.