Latest News

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോനെ ചോദ്യം ചെയ്ത് പൊലീസ്; ആരോപണങ്ങള്‍ തള്ളി നടന്‍

Malayalilife
 ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോനെ ചോദ്യം ചെയ്ത് പൊലീസ്; ആരോപണങ്ങള്‍ തള്ളി നടന്‍

ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ചോദ്യം ചെയ്ത് പൊലീസ്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് ബാലചന്ദ്രമേനോന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. പരാതിക്കാരിയായ നടിയുടെ ആരോപണങ്ങള്‍ ബാലചന്ദ്ര മോനോന്‍ തള്ളി.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. 2007ല്‍ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ബാലചന്ദ്ര മേനോന്‍ ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ വച്ച് മുറിയില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

ഗ്രൂപ്പ് സെക്സിന് നിര്‍ബന്ധിച്ചു, ഹോട്ടല്‍ മുറിയില്‍ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നല്‍കാന്‍ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം. ഈ കേസ് പിന്നീട് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. നേരത്തെ മുകേഷടക്കം 7 പേര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു.

balachandra menon police questioned

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES