ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ആശ്വാസമായി ഹൈക്കോടതി വിധി. കേസില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചു. നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. നവംബര്‍ 21വരെ ഇടക്കാല ജാമ്യം അനുവദിച്ച് ആണ് ഉത്തരവിറക്കുകയായിരുന്നു.
2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്.
ാേഭയം കാരണമാണ് ഇത്രയും നാള്‍ പറയാതിരുന്നതെന്ന് നടി പറയുന്നു. മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ള നടിയാണ് ബാലചന്ദ്ര മേനോനെതിരേയും പരാതിയുമായി എത്തിയിരുന്നത്. തിരുവന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു പീഡനം നടന്നെതെന്നായൊയിരുന്നു പരാതി.