ഫാദേഴ്‌സ് ഡേയില്‍ മകള്‍ക്കൊപ്പമുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ ബാല. പാപ്പു എന്ന് വിളിക്കുന്ന തന്റെ മകള്‍ അവന്തികയ്‌ക്കൊപ്പമുള്ള ഒരു പഴയ വിഡിയോയാണ് ബാല ഷെയര്‍ ചെയ്തിരിക്കുന്നത്. 'എന്റെ കണ്ണു നനയിപ്പിയ്ക്കുന്ന ഓര്‍മ്മ, ഹാപ്പി ഫാദേഴ്‌സ് ഡേ' എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷനായി ബാല കുറിച്ചിരിക്കുന്നത്.കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും താരം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2019-ലാണ് അമൃതയുമായി ബാല വിവാഹ മോചനം നേടുന്നത്. വിവാഹ മോചനവും പുനര്‍ വിവാഹവും ഉള്‍പ്പെടെയുള്ള സംഭവങ്ങളെ തുടര്‍ന്ന് ബാലയുടെ സ്വകാര്യ ജീവിതം പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അടുത്തിടെ താരം നടത്തിയ പരാമര്‍ശങ്ങളും പ്രതികരണങ്ങളും അനാവശ്യ വിവാദങ്ങളിലും താരത്തെ എത്തിച്ചു.
നിരവധി പേരാണ് അച്ഛനും മകള്‍ക്കും ഫാദേഴ്‌സ് ഡേ ആശംസ നേര്‍ന്നിരിക്കുന്നത്. അമൃതയ്‌ക്കൊപ്പമാണ് പാപ്പുവിപ്പോള്‍ കഴിയുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് അമൃതയും ഫാദേഴ്‌സ് ഡേ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. മകള്‍ക്കൊപ്പം അവധിയാഘോഷങ്ങളിലാണ് അമൃതയിപ്പോള്‍.