ഇക്കഴിഞ്ഞ ദിവസമാണ് നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യയും രോഹിത്ത് നായരുമായുള്ള വിവാഹം തിരുവനന്തപുരത്തു വച്ച് നടന്നത്. ബൈജുവിന്റെ സുഹൃദ് വലയത്തിലെ അടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാപേരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. സംവിധായകരായ പ്രിയദര്‍ശന്‍, ഷാജി കൈലാസ്, നടിമാരായ ആനി, മേനക, സോനാ നായര്‍, കാലടി ഓമന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ അതിഥികളായി പങ്കെടുത്തു
ഇപ്പോളിതാ സിനിമാ ലോകത്തുള്ളവര്‍ക്കടക്കം ഒരുക്കിയ വിവാഹ റിസംപ്ഷന്‍ വീഡിയോകളും വിശേഷങ്ങളുമാണ് വൈറലായി മാറുന്നത്. ദിലിപ്, അടക്കം നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്.
പത്തനംതിട്ട സ്വദേശിയായ രോഹിത് നായരാണ് വരന്‍. പത്തനംതിട്ട സ്വദേശി ആണെങ്കിലും രോഹിത് വളര്‍ന്നതും പഠിച്ചതുമെല്ലാം പഞ്ചാബിലാണ് . അതുകൊണ്ടുതന്നെ മലയാളം വശമില്ല. ചെന്നൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന രോഹിത്തിനെ മാട്രിമോണി വഴിയാണ് കണ്ടെത്തിയത് എന്ന്് ഐശ്വര്യ പങ്ക് വച്ചു.
ഏത് നാട്ടുകാരന്‍ എന്നതല്ല മറ്റു കാര്യങ്ങളാണ് വിവാഹത്തിന് പരിഗണിച്ചത്. മാതാപിതാക്കള്‍ പത്തനംതിട്ടയില്‍ നിന്നുള്ളവരാണ്. സംസാരിച്ചപ്പോള്‍ തന്നെ മനസിലാക്കാന്‍ കഴിയുന്ന ആളാകുമെന്ന് തോന്നി. അച്ഛന്‍ പൊതുവേ ഒന്നിനും എതിര്‍പ്പ് പറയാറില്ല.
മലയാളം അറിയാത്ത ആളായത് കൊണ്ടു ബുദ്ധിമുട്ടാവില്ലേയെന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. പഞ്ചാബില്‍ ജനിച്ചു വളര്‍ന്നുവെങ്കിലും മലയാളം കേട്ടാല്‍ മനസിലാകും എന്നാണ് ഐശ്വര്യ പറയുന്നത്. വിവാഹാലോചന വന്നപ്പോള്‍ മലയാളത്തില്‍ അറിയപ്പെടുന്ന നടന്റെ മകളാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് രോഹിത് പറയുന്നത്.
പിന്നീടാണ് അക്കാര്യം മനസിലാക്കിയത്. ഐശ്വര്യയെ പരിചയപ്പെട്ടപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നിയെന്നും രോഹിത് പറയുന്നുണ്ട്. നടന്‍ ബൈജുവിന്റെ മൂത്ത മകളാണ് ഐശ്വര്യ. തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വച്ചായിരുന്നു ഐശ്വര്യയുടെയും രോഹിതിന്റെയും വിവാഹം.