Latest News

പ്രകോപിതനായാല്‍ ആരേയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്ന വ്യക്തിയുടെ കൈയ്യില്‍ ഇത്തരം ഒരായുധം ഉള്ളത് അപകടം; ഈ നിരീക്ഷണത്തില്‍ തോക്ക് നഷ്ടമായത് 2005ല്‍; വെള്ളയമ്പലം കേസില്‍ 'ഓഡി കാര്‍' പ്രതിസന്ധിയില്‍;ബൈജു സന്തോഷിന്റെ ഹരിയാനയിലെ അഡ്രസ് അടക്കം ചര്‍ച്ചകളില്‍

Malayalilife
 പ്രകോപിതനായാല്‍ ആരേയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്ന വ്യക്തിയുടെ കൈയ്യില്‍ ഇത്തരം ഒരായുധം ഉള്ളത് അപകടം; ഈ നിരീക്ഷണത്തില്‍ തോക്ക് നഷ്ടമായത് 2005ല്‍; വെള്ളയമ്പലം കേസില്‍ 'ഓഡി കാര്‍' പ്രതിസന്ധിയില്‍;ബൈജു സന്തോഷിന്റെ ഹരിയാനയിലെ അഡ്രസ് അടക്കം ചര്‍ച്ചകളില്‍

ഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച വാഹനാപകടത്തില്‍ നടന്‍ ബൈജുവിന്റെ അത്യാഡംബര ഓഡി കാര്‍ ഓടുന്നത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിവാഹന്‍ വെബ്‌സൈറ്റ് അനുസരിച്ച് കാറിന്റെ ആര്‍സി രേഖയില്‍ കാണിച്ചിരിക്കുന്ന ബൈജുവിന്റെ വിലാസം ഹരിയാനയിലേതാണ്. ഗുരുഗ്രാമിലെ സെക്ടര്‍ 49ലെ താമസക്കാരനാണ് എന്നാണ് വിലാസത്തില്‍ പറയുന്നത്. 

ഹരിയാനയിലെ കാര്‍ കേരളത്തില്‍ ഓടിക്കാന്‍ ഹരിയാന വാഹനവകുപ്പിന്റെ എന്‍ഒസി വേണം. വാഹനം എത്തിച്ച് 30 ദിവസത്തില്‍ ഹാജരാകേണ്ട എന്‍ഒസി ഇതുവരെ നല്‍കിയിട്ടില്ലെന്നും കേരളത്തില്‍ എത്തിച്ചാല്‍ അടയ്‌ക്കേണ്ട റോഡ് നികുതി അടച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ ഓഡി കാറിലെ ദുരൂഹത പുതിയ തലത്തിലേക്ക് എത്തുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കി മാത്രമേ ഓഡിക്കാര്‍ ബൈജുവിന് കിട്ടൂ. അതിന് നികുതിയും മറ്റും അടയ്ക്കേണ്ടി വരും. അതായത് കാര്‍ നഷ്ടമാക്കാനും സാധ്യതയുണ്ട്. 

2005 ലാണ് സിനിമാനടന്‍ ബൈജു തിരുവനന്തപുരത്തെ പ്രശസ്തമായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വെച്ച് ഒരാളിനെ ക്രൂരമായി മര്‍ദ്ദിക്കുകയും തോക്ക് ചൂണ്ടുകയും ചെയ്ത കുറ്റത്തിന് പോലീസ് കേസെടുത്തത്. അന്ന് ബൈജുവിന് നഷ്ടമായത് തോക്കായിരുന്നു. ഇന്ന് കാറും നഷ്ടപ്പെടുന്ന തരത്തിലേക്ക് മ്യൂസിയം പോലീസ് സ്റ്റേഷനിലെ പുതിയ കേസ് മാറുകയാണ്. 2005ലെ കേസുമായി ബന്ധപ്പെട്ട് ബൈജുവിന്റെ പിസ്റ്റള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ലൈസന്‍സുള്ള തന്റെ തോക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ ബൈജുവിന്റെ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളുക ആയിരുന്നു. ബൈജുവിന്റെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി അന്ന് നടത്തിയ പരാമര്‍ശങ്ങളാണ് ഇന്ന് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഓഡിക്കാറുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങളും ഗൗരവത്തിലുള്ളതാണ്. 

കഴിഞ്ഞ ഒരു വര്‍ഷമായി ബൈജുവിന്റെ ആഡംബര കാര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേരളത്തില്‍ ഓടിയതെന്നാണ് വിവരം. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് നിരവധി തവണയാണ് ആര്‍ടിഒ നടന് പിഴ ചുമത്തിയത്. കാര്‍ രണ്ട് ഉടമകളില്‍ നിന്നും കൈമറിഞ്ഞ് 2023-ലാണ് ബൈജുവിന്റെ കൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബൈജുവിനെതിരെ ആര്‍ടിഒ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ നിരവധി നിയമലംഘനങ്ങളാണ് ബൈജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത വാ?ഹനം കേരളത്തില്‍ കൊണ്ടുവരുമ്പോള്‍ ഹരിയാന മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഒസി ഹാജരാക്കണം. വാഹനം എത്തിച്ച് 30 ദിവസത്തിനുള്ളില്‍ എന്‍ഒസി ഹാജരാക്കണം എന്നാണ് നിയമം. എന്നാല്‍ ബൈജു ഇതുവരെ എന്‍ഒസി ഹാജരാക്കിയിട്ടില്ല. കാറിന്റെ വിലയുടെ 15 ശതമാനം പ്രതിവര്‍ഷം വാഹന നികുതി അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഒരു നയാ പൈസ പോലും ബൈജു അടച്ചിട്ടില്ലെന്നാണ് വിവരം.

2005ല്‍ അന്ന് സി.ജെ.എം ആയിരുന്ന ആര്‍.ആര്‍.കമ്മത്താണ് ബൈജുവിന്റെ തോക്കിന് വേണ്ടിയുള്ള ഹര്‍ജി തള്ളിയത്. ബി.സന്തോഷ് കുമാര്‍ എന്ന ബൈജുവിനെതിരെ 19 കൊല്ലം മുമ്പും മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തോക്കിന് വേണ്ടിയുള്ള ഹര്‍ജിയില്‍ കോടതിയില്‍ ബൈജുവിന് എതിരെ അന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായിരുന്ന വി.രാധാകൃഷ്ണന്‍ നായര്‍ നിരത്തിയ വാദങ്ങള്‍ ഇവയാണ്. കടുത്ത മദ്യപാനിയും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവവും ഉള്ള ഒരു വ്യക്തി തോക്ക് കൈവശം വെച്ചിരിക്കുന്നത് അപകടകരമായിരിക്കും. പ്രകോപിതനായാല്‍ ആരേയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്ന ഒരു വ്യക്തിയുടെ കൈയ്യില്‍ ഇത്തരത്തില്‍ ഒരായുധം ഉള്ളത് അപകടം വരുത്തി വെയ്ക്കുമെന്നും ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 

ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ വാദങ്ങളോട് പൂര്‍ണമായി യോജിച്ച കോടതി ബൈജുവിന്റെ തോക്ക് കേരളാ പോലീസിന്റെ ആയുധശേഖരത്തില്‍ സൂക്ഷിക്കാന്‍ ഉത്തരവിട്ടു. 2005 നവംബര്‍ ആറിന് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നടന്ന പാര്‍ട്ടിയില്‍ വന്‍തോതിലാണ് മദ്യസല്‍ക്കാരം നടന്നതെന്ന് കോടതി നിരീക്ഷിച്ചു. തോക്കും ബോക്‌സിംഗ് ഗ്ലൗസുമായി ക്ലബ്ബില്‍ എത്തിയ ബൈജു മധുമോഹന്‍ നായര്‍ എന്ന വ്യക്തിയുമായി ആദ്യം വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ബൈജു മധുമോഹന്‍ നായരെ ക്രൂരമായി മര്‍ദ്ദിച്ച് അയാളുടെ മൂക്കിന്റെ പാലം തകര്‍ക്കുകയായിരുന്നു. കൂടാതെ ബോക്‌സിംഗ് ഗ്ലോവ്‌സ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ആക്രമിക്കുന്ന സമയത്ത് തന്റെ കൈവശം തോക്ക് ഉണ്ടായിരുന്ന എന്ന കാര്യം ബൈജുവിന് കേസില്‍ പ്രതികൂലമാകും എന്ന് ഉറപ്പായിരുന്നു. അത് കൊണ്ട് തന്നെ കുറ്റപത്രത്തില്‍ നിന്ന് തോക്ക് കൈശം വെച്ചു എന്ന ഭാഗം ഒഴിവാക്കണമെന്ന് പരാതിക്കാരനോട് ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപ്പെട്ടതായി കോടതി കണ്ടെത്തിയിരുന്നു. 

എന്നാല്‍ പിന്നീട് ബൈജു പരാതിക്കാരനുമായി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. തുടര്‍ന്ന് കോടതിയെ സമീപിച്ച ബൈജു തന്റെ പിസ്റ്റള്‍ അത് വാങ്ങിയ സ്ഥാപനമായ തൊടുപുഴയിലെ സെന്റ് ജോര്‍ജ്ജ് ആര്‍മറിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. അങ്ങനെ തനിക്ക് തോക്ക് ലൈസന്‍സ് തിരികെ തരണമെന്നും ബൈജു കോടതിയോട് അപേക്ഷിച്ചിരുന്നു. ഇത് കോടതി എല്ലാ അര്‍ത്ഥത്തിലും തള്ളി. അന്ന് തോക്ക് പോയെങ്കില്‍ ഇന്ന് ഓഡിക്കാര്‍ പോകുമോ എന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. 

കഴിഞ്ഞ ദിവസം അര്‍ധരാത്രി തിരുവനന്തപുരം വെളളയമ്പലത്താണ് ബൈജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ച ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രക്തപരിശോധനയ്ക്ക് ബൈജു വിസമ്മതിച്ചെങ്കിലും മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഒപ്പമുണ്ടായിരുന്ന യുവതി മകളെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും ഇക്കാര്യം നിഷേധിച്ച മകള്‍ ബന്ധുവാണ് കൂടെയുണ്ടായിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഇതും സോഷ്യല്‍ മീഡിയ വലിയ തോതില്‍ ചര്‍ച്ചയാക്കി. കവടിയാര്‍ ഭാഗത്ത് നിന്ന് മദ്യപിച്ച് അമിത വേഗതയിലെത്തിയ ബൈജുവിന്റെ കാര്‍ ആല്‍ത്തറ ഭാഗത്തുളള വീടിന്റെ വശത്തേയ്ക്ക് തിരിയുന്നിടത്താണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത്. ഇവിടെ റോഡ് പണിക്കായി റോഡ് അടച്ചത് ശ്രദ്ധിക്കാതെ കാര്‍ തിരിക്കുകയും പിന്നീട് വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു 
പുല്ലിലേയ്ക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരന് കാര്യമായ പരിക്കേറ്റില്ല.

സമീപത്തെ സിഗന്ല്‍ പോസ്റ്റിലും ഇടിച്ചാണ് വാഹനം നിന്നത്. ബൈജുവിനെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തപരിശോധനയ്ക്ക് തയാറായില്ല. മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടെന്ന് ഡോക്ടര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ കുറിച്ചു. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കേസെടുത്ത പൊലീസ് ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.

Read more topics: # ബൈജു സന്തോഷ
baiju santhosh car accident case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക