Latest News

പൊന്നമ്മ ചേച്ചിയോടൊപ്പം; ചെറുപുഞ്ചിരിയുമായി ഇരിക്കുന്ന കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പം ബൈജുവും ജഗദീഷും;  മലയാള സിനിമയുടെ അമ്മയെ കാണാന്‍ താരങ്ങള്‍ എത്തിയപ്പോള്‍

Malayalilife
 പൊന്നമ്മ ചേച്ചിയോടൊപ്പം; ചെറുപുഞ്ചിരിയുമായി ഇരിക്കുന്ന കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പം ബൈജുവും ജഗദീഷും;  മലയാള സിനിമയുടെ അമ്മയെ കാണാന്‍ താരങ്ങള്‍ എത്തിയപ്പോള്‍

കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച സന്തോഷം പങ്കുവച്ച് നടന്‍ ബൈജു സന്തോഷ്. ജഗദീഷിനൊപ്പമാണ് താരം കവിയൂര്‍ പൊന്നമ്മയെക്കാണാന്‍ എത്തിയത്. കവിയൂര്‍ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ചിത്രവും ബൈജു പങ്കുവെച്ചു....

പൊന്നമ്മ ചേച്ചിയോട് ഒപ്പം' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ചുവന്ന വലിയ പൊട്ടും നെറ്റിയില്‍ ചന്ദനക്കുറിയും നിറഞ്ഞ ചിരിയുമായി എപ്പോഴും കാണാറുള്ള മലയാള സിനിമയുടെ സ്വന്തം അമ്മയെയാ്ണ് ചിത്രത്തില്‍ കാണാനാകുന്നത്്.നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. മനോഹരമെന്ന് ചിലര്‍ കുറിച്ചു.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് സംവിധായകന്‍ ഷാജി കൈലാസിനും ഭാര്യ നടി ആനിക്കുമൊപ്പം കവിയൂര്‍ പൊന്നമ്മയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തിനൊപ്പം ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയല്ല എന്നും തന്റെ സഹോദരനും കുടുംബത്തിനും ഒപ്പമാണ് ഇപ്പോള്‍ ഉള്ളത് എന്നും കവിയൂര്‍ പൊന്നമ്മ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ് ഇപ്പോള്‍. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറില്‍പരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്...

2021 ല്‍ റിലീസ് ചെയ്ത 'ആണു പെണ്ണും' എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ..

baiju santhosh and jagadish visit kaviyoor ponnamma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക