Latest News

ആലുവ പുഴയോട് ചേര്‍ന്ന് കിടക്കുന്ന വീടൊരുക്കുമ്പോള്‍ ആഗ്രഹിച്ചത് പൊന്‍കുന്നത്തെ തറവാട് വീടിന്റെ ഓര്‍മ്മകള്‍; 37 വര്‍ഷം ചോര നീരാക്കി സ്വപ്ന ഗൃഹം പണിതുയര്‍ത്തിയത് പുഴയുടെയും വയലിന്റെയും സാമിപ്യം ആസ്വദിക്കാന്‍; കവിയൂര്‍ പൊന്നമ്മയുടെ ശ്രീപാദം വീണ്ടും വാര്‍ത്തകളില്‍

Malayalilife
ആലുവ പുഴയോട് ചേര്‍ന്ന് കിടക്കുന്ന വീടൊരുക്കുമ്പോള്‍  ആഗ്രഹിച്ചത് പൊന്‍കുന്നത്തെ തറവാട് വീടിന്റെ ഓര്‍മ്മകള്‍; 37 വര്‍ഷം ചോര നീരാക്കി സ്വപ്ന ഗൃഹം പണിതുയര്‍ത്തിയത് പുഴയുടെയും വയലിന്റെയും സാമിപ്യം ആസ്വദിക്കാന്‍; കവിയൂര്‍ പൊന്നമ്മയുടെ ശ്രീപാദം വീണ്ടും വാര്‍ത്തകളില്‍

ലപ്പുഴ കവിയൂരിലെ തെക്കേതില്‍ കുടുംബത്തിന്റെ നട്ടെല്ലായിരുന്നു കവിയൂര്‍ പൊന്നമ്മ എന്ന സ്ത്രീ. 15 വയസ് തികയും മുന്നേ തുടങ്ങിയതായിരുന്നു കുടുംബങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയുള്ള അധ്വാനം. മദ്രാസിലേക്ക് തീവണ്ടി കയറുമ്പോഴുള്ള ഏക ആഗ്രഹം കുടുംബത്തെ കരകയറ്റണം എന്നതുമാത്രമായിരുന്നു. ഒടുക്കം 37 വര്‍ഷക്കാലത്തോളം മദ്രാസില്‍ കഴിഞ്ഞു. അതിനിടെ ദാമ്പത്യ ജീവിതം അടക്കം തകര്‍ച്ചയുടെ പടിവാതില്‍ ചവിട്ടിയെങ്കിലും തന്റെയുള്ളിലെ ശരികള്‍ക്കൊപ്പമായിരുന്നു പൊന്നമ്മ ജീവിക്കാന്‍ ആഗ്രഹിച്ചത്. നാലു പതിറ്റാണ്ടോളം നീണ്ട കഠിനാധ്വാനം കൊണ്ട് കയ്യില്‍ സ്വരൂക്കൂട്ടിയതെല്ലാം ഒരുമിച്ചു ചേര്‍ത്താണ് എറണാകുളം ആലുവാ പ്പുഴയോരത്ത് കുറച്ചു സ്ഥലം പൊന്നമ്മ വാങ്ങിയിട്ടത്. അന്ന് 2005ല്‍ ആ സ്ഥലം വാങ്ങുമ്പോള്‍ സെന്റിന് ലക്ഷങ്ങളായിരുന്നു വില.

എന്നാല്‍ പുഴയോരത്ത് വീടൊരുക്കണമെന്ന ആഗ്രഹമായിരുന്നു പൊന്നമ്മയെ ആലുവയിലേക്ക് എത്തിച്ചത്. ഒരുപാട് സ്ഥലങ്ങള്‍ നോക്കി അവസാനമാണ് ഈ സ്ഥലത്തേക്ക് എത്തിയത്. ആദ്യം ഈ സ്ഥലം ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും സമീപത്തെ ഏക്കറുകളോളം നീണ്ടു കിടക്കുന്ന പാടവും അതിനരികിലെ ക്ഷേത്രവും ഒക്കെ പിന്നെ ചിന്തിച്ചപ്പോള്‍ മനസിളക്കി. അങ്ങനെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. വടക്കുംനാഥന്‍ സിനിമയില്‍ അഭിനയിക്കവേയായിരുന്നു ഇതെല്ലാം നടന്നത്. പിന്നാലെ വീടുപണിയും തുടങ്ങി. ഇന്റീരിയറിലും വീടിന്റെ പണിയിലും എല്ലാം തന്റെ ഇഷ്ടങ്ങളെല്ലാം ചേര്‍ത്തായിരുന്നു പൊന്നമ്മ ശ്രീപാദം എന്ന വീട് പണിതത്. വലിയ ചുറ്റുമതില്‍ കെട്ടി ചുറ്റും വരാന്ത ഒരുക്കി കോളിംഗ് ബെല്ലിനു പകരം മണി കെട്ടി വീടൊരുക്കുകയായിരുന്നു. വരാന്ത കഴിഞ്ഞ് അകത്തേക്ക് കയറിയാല്‍ വലിയ ഹാളും അകത്തളവും മുകളിലേക്ക് കയറാനുള്ള കോണിപ്പടിയും ഒക്കെയായി വിശാലമായ വീട് ആണ് ഒരുക്കിയത്.

കടുത്ത കൃഷ്ണ ഭക്തയായ പൊന്നമ്മ വീടു മുഴുവന്‍ കൃഷ്ണന്റെയും ഗണപതിയുടേയും വിഗ്രഹങ്ങളും വച്ച് നിറച്ചിരുന്നു. തനിക്ക് കിട്ടിയ പുരസ്‌കാരങ്ങള്‍ക്കൊപ്പം തന്നെയായിരുന്നു അതിന്റെയും സ്ഥാനം. വൃത്തി അതീവ നിര്‍ബന്ധമായിരുന്നതിനാല്‍ അത്രത്തോളം ശ്രദ്ധയോടെയായിരുന്നു പൊന്നമ്മ വീട് പരിപാലിച്ചിരുന്നത്. നിറയെ വായനാശീലം ഉണ്ടായിരുന്ന അമ്മ തന്റെ പുസ്തക ശേഖരത്തിനായും ഒരു സ്ഥലം വീട്ടില്‍ കണ്ടെത്തിയിരുന്നു. അഞ്ച് ബെഡ്റൂം ഹാളും ബാല്‍ക്കണിയും എല്ലാം ചേര്‍ന്നുള്ള വീടായിരുന്നു പൊന്നമ്മയുടേത്. സഹോദരനും കുടുംബത്തിനും ഒപ്പമായിരുന്നു പൊന്നമ്മ ഇവിടെ താമസിച്ചിരുന്നത്. വല്ലപ്പോഴും ഓടിയെത്തുന്ന മകളും കുടുംബവും സഹോദരീ സഹോദരന്മാരുടെ മക്കളും ആയിരുന്നു വീട്ടിലേക്ക് എത്തുന്ന അതിഥികള്‍.

വീടിന്റെ ബാല്‍ക്കെണിയില്‍ ഇരുന്നാല്‍ കാണുന്ന മനോഹരമായ പാടവും പുഴയും ഒക്കെ മനസു കുളിര്‍പ്പിക്കുന്ന കാഴ്ചയാണ്. നിറയെ വിഗ്രഹങ്ങള്‍ വച്ചുള്ള വലിയ പൂജാമുറിയായിരുന്നു ഈ വീട്ടിലെ പൊന്നമ്മയുടെ ഏറ്റവും ഇഷ്ടയിടം. വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന ഒരു കാലം വരെയ്ക്കും  പൊന്നമ്മ താമസിച്ചിരുന്നത് ഈ വീട്ടില്‍ തന്നെയാണ്. പിന്നീട് അര്‍ബുദവും മറ്റും സ്ഥിരീകരിച്ചതോടെയാണ് മറ്റൊരു വീട്ടിലേക്ക് മാറ്റിയത്. ഇതോടെയാണ് ഒരായുസിന്റെ കഠിനാധ്വാനം കൊണ്ട് പണിത വീട് ഇനി ആര്‍ക്കു നല്‍കുമെന്ന കാര്യത്തില്‍ പൊന്നമ്മ അസുഖകിടക്കയിലാകും മുന്നേ തന്നെ തീരുമാനമെടുത്തത്.

പൊന്നമ്മ ഏറ്റവും അധികം സ്നേഹിച്ചത് രണ്ടു പേരെയായിരുന്നു. ഒന്ന് സ്വന്തം മകള്‍ ബിന്ദുവിനേയും രണ്ടാമത്തേത് സഹോദരിയുടെ മകള്‍ നിധിയേയും. മകളെ സ്നേഹിക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടവും വിഷമവും ചെറുതൊന്നുമായിരുന്നില്ല. അമ്മ നഷ്ടപ്പെട്ടതോടെ തനിച്ചായി പോയ നിധി മോള്‍ക്കായിരുന്നു പിന്നീട് ആ സ്നേഹം മുഴുവന്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചതും. അതുകൊണ്ടു തന്നെ ഈ രണ്ടു മക്കള്‍ക്കായാണ് തന്റെ ഈ വീടും പൊന്നമ്മ നല്‍കിയത്.


 

kaviyoor ponnamma home sreepaadam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക