നടന്‍ ബൈജു എഴുപുന്നയുടെ മകളുടെ വിവാഹനിശ്ചയം; ചടങ്ങില്‍ സര്‍പ്രൈസ് എന്‍ട്രിയുമായി മമ്മൂക്ക; ആശംസകളുമായി എത്തിയത് നിരവധി താരങ്ങള്‍

Malayalilife
നടന്‍ ബൈജു എഴുപുന്നയുടെ മകളുടെ വിവാഹനിശ്ചയം; ചടങ്ങില്‍ സര്‍പ്രൈസ് എന്‍ട്രിയുമായി മമ്മൂക്ക; ആശംസകളുമായി എത്തിയത് നിരവധി താരങ്ങള്‍

ലയാളസിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് ബൈജു എഴുപുന്ന. സംവിധായകന്‍കൂടിയായ ഇദ്ദേഹത്തിന്റെ മകള്‍ അനീറ്റയുടെ വിവാഹനിശ്ചമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി താരങ്ങളാണ് അനീറ്റയ്ക്കും വരന്‍ സ്റ്റെഫാനും ആശംസകളറിയിച്ച് എത്തിയത്.

മമ്മൂട്ടിയടക്കം നിരവധി പേരാണ് ചടങ്ങിനെത്തിയത്. ബൈജുവിനും കുടുംബത്തിനും സര്‍പ്രൈസ് ആയിരുന്നു മമ്മൂട്ടിയുടെ വരവ്. രമേശ് പിഷാരടി, ആന്റോ ജോസഫ്, ടിനി ടോം, ബാല, അബു സലിം, ലിസ്റ്റിന്‍ സ്റ്റീഫന്‍, ശീലു എബ്രഹാം തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ ചടങ്ങിനെത്തി.

'ബൈജുവിന്റെ കുടുംബവുമായി ഏറെ അടുത്തബന്ധമുള്ളവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ സെലിബ്രിറ്റി ആയിട്ടല്ല ഇവിടെ നില്‍ക്കുന്നത്. സ്ഥിരമായി ഭക്ഷണം കഴിക്കുന്ന വീടാണിത്. ബൈജു ചേട്ടന്റെ മകളുടെ വിവാഹമായെന്ന് ചിന്തിക്കാന്‍ പറ്റുന്നില്ല. സിനിമയുടെ തുടക്കകാലം മുതല്‍ ഞാന്‍ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.''-ടിനി ടോമിന്റെ വാക്കുകള്‍.

'എന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ബൈജു ചേട്ടന്‍. ശരിക്കുമുള്ള സൗഹൃദം എന്തെന്ന് മനസ്സിലാക്കി തന്ന ഒരാള് കൂടിയാണ് ബൈജു ഏഴുപുന്ന. ഞാനിന്ന് പളളിയില്‍ പോയി ബൈജു ചേട്ടനും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിച്ചു. ഇങ്ങനെയൊരു വേദിയില്‍ എന്നെയും ക്ഷണിച്ചതില്‍ വളരെ സന്തോഷമുണ്ട്.''-ബാലയുടെ വാക്കുകള്‍.

 

baiju ezhupunna daughter engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES