സൗബിൻ ഷാഹിർ,ബിനു പപ്പു, നസ്ലിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന "അയൽ വാശി" റിലീസ് തീയതി പ്രഖ്യാപിച്ചു.
സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന "അയൽവാശി" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഫാമിലി കോമഡി entertainer ആണ് ചിത്രം. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് അയൽവാശി നിർമിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. നിഖില വിമൽ ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.
സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് "അയൽ വാശി" എന്ന ചിത്രത്തിന് ഉണ്ട്. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പിആർഓ-എ.എസ് ദിനേശ് മീഡിയ പ്രെമോഷൻ-സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ-ഒബ്സ്‌ക്യുറ ഡിസൈൻ-യെല്ലോ ടൂത്ത്. ചിത്രം ഉടൻ തിയ്യേറ്ററുകളിൽ എത്തും.