പേരന്‍പിനെ തഴഞ്ഞതിന്റെ പേരില്‍ ജൂറി ചെയര്‍മാന്റെ ഫേസബുക്ക് പേജില്‍ മമ്മൂട്ടി ഫാന്‍സിന്റെ പൊങ്കാല; ജൂറി ചെയര്‍മാനെ തെറിവിളിച്ചും ഫാന്‍സുകള്‍ പരസ്പരം ഏറ്റുമുട്ടിയും ചര്‍ച്ച; ഫാന്‍സിനെ നിലയ്ക്ക് നിര്‍ത്താന്‍ മമ്മൂട്ടിക്ക് കത്തയച്ചും ജൂറി ചെയര്‍മാന്‍; സംഭവങ്ങള്‍ തന്റെ അറിവോടെയല്ലെന്നു ഖേദം പ്രകടിപ്പിച്ചും മെഗാസ്റ്റാറും

Malayalilife
പേരന്‍പിനെ തഴഞ്ഞതിന്റെ പേരില്‍ ജൂറി ചെയര്‍മാന്റെ ഫേസബുക്ക് പേജില്‍ മമ്മൂട്ടി ഫാന്‍സിന്റെ പൊങ്കാല; ജൂറി ചെയര്‍മാനെ തെറിവിളിച്ചും ഫാന്‍സുകള്‍ പരസ്പരം ഏറ്റുമുട്ടിയും ചര്‍ച്ച; ഫാന്‍സിനെ നിലയ്ക്ക് നിര്‍ത്താന്‍ മമ്മൂട്ടിക്ക് കത്തയച്ചും ജൂറി ചെയര്‍മാന്‍; സംഭവങ്ങള്‍ തന്റെ അറിവോടെയല്ലെന്നു ഖേദം പ്രകടിപ്പിച്ചും മെഗാസ്റ്റാറും

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മമ്മൂട്ടിയുടെ പേരന്‍മ്പിനെ തഴഞ്ഞതിന്റെ പേരില്‍ ജൂറി അംഗമായ രാഹുല്‍ റേവെയിലിന്റെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സ് ഗ്രൂപ്പുകളുടെ പൊങ്കാല. പേരന്‍പ്  എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് തഴയപ്പെടുകയും ചിത്രത്തിന് ഒരു അവാര്‍ഡ് പോലും നല്‍കാതിരുന്ന ഘട്ടത്തിലാണ് മമ്മൂട്ടി ഫാന്‍സ് പ്രതിഷേധവുമായി ദേശീയ പുരസ്‌കാര ജൂറി അംഗമായ രാഹുല്‍ റാവേലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എത്തിയത്. മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സ് ഗ്രൂപ്പുകള്‍ ഇദ്ദേഹത്തിന്റെ പേജില്‍ പോരടി തുടങ്ങിയതോടെ മമ്മൂട്ടിക്ക് ഇദ്ദേഹം സന്ദേശം അയക്കുകയും ചെയ്്തു. ഇതിന് മമ്മുട്ടി നല്‍കിയ മറുപടി കുറിപ്പുമാണ് ചര്‍ച്ചയായി മാറുന്നത്.


ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ അന്തിമ പട്ടികയില്‍ വരെ എത്തിയ മമ്മൂട്ടിയെ ഒഴിവാക്കിയാണ് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം വിക്കി കൗശലിനും ആയുഷ്മാന്‍ ഖുരാനയും നേടിയെടുത്തത്. എന്നാല്‍ പേരന്‍പ് അവാര്‍ഡിന് അര്‍ഹത നേടിയിട്ടും സൗത്ത് ഇന്ത്യനായതിന്റെ പേരിലാണ് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് നിഷേധിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂറി അംഗം രാഹുല്‍ റാവേലിക്കെതിരെ പ്രതിഷേധവുമായി മമ്മൂട്ടി ഫാന്‍സും രംഗത്തെത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ നിന്ന് കടുത്ത ഭാഷയിലുള്ള പ്രതികരണവും തെറിയുമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞത്. ഇതോടെ ഇദ്ദേഹം മമ്മൂട്ടിക്ക് നേരിട്ട് സന്ദേശം അറിയിക്കുകയും ചെയ്തു.

' ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് പേരന്‍പ് ചിത്രത്തിന് മികച്ച നടന്‍, മികച്ച ചിത്രം എന്നിവ തള്ളിയതിനെ ചൊല്ലി ഫാന്‍സുകാര്‍ തനിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന മെയിലുകളും സന്ദേശങ്ങളും അയക്കുകയാണെന്ന് ജൂറി ചെയര്‍മാന്‍ കൂടിയായ രാഹുല്‍ റാവല്‍ മമ്മൂട്ടിയ്ക്ക് സന്ദേശം അയച്ചത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങളില്‍ നിങ്ങള്‍ ഇടപെടണമെന്നും ഉടന്‍ തന്നെ ഫാന്‍സ് ഗ്രൂപ്പുകളെ വിളിച്ച് ചേര്‍ത്ത് പേരന്‍പിന് അവാര്‍ഡ് ലഭിക്കാത്തിന്റെ കാരണം വ്യക്തമാക്കി കൊടുക്കണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ പ്രശ്‌നത്തല്‍ ഖേദം പ്രകടിപ്പിച്ചാണ് മമ്മൂട്ടിയുടെ മറുപടി സന്ദേശവും ലഭിച്ചത്. നടന്നു കൊണ്ടിരിക്കുന്നതൊന്നും തന്റെ അറിവോടെയല്ലെന്നും സംഭവിച്ച കാര്യങ്ങളില്‍ ഖേദം രേഖപ്പെടുത്തുന്നതായിട്ടാണ് മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടിയുടെ മറുപടി ഉള്‍പ്പടെ ജൂറി ചെയര്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കുവച്ചിട്ടുണ്ട്. 

 

പേരന്‍പിനെ തഴഞ്ഞത് രണ്ടാംഭാഗം മുതല്‍ സിനിമ ഇഴഞ്ഞതും വലിച്ചുനീട്ടിയതും കൊണ്ടാണെന്നായിരുന്നു ജൂറി അഗം കൂടിയായ മേജര്‍ രവിയുടെ പ്രതികരണം.ദക്ഷിണേന്ത്യന്‍ മേഖല ജൂറി പേരന്‍പ് കണ്ടതിന് ശേഷം സെന്‍ട്രല്‍ കമ്മിറ്റിക്ക് അയച്ചിട്ടില്ല എന്ന ആരോപണവും ഒരു വിഭാഗം പങ്കുവയ്ക്കുന്നുണ്ട്.  പേരന്‍പിന്റെ പേരിലും ഒടിയന്റെ പേരിലും ഫാന്‍സ് ഗ്രൂപ്പുകള്‍ ജൂറി ചെയര്‍മാന്റെ ഗ്രൂപ്പില്‍ തമ്മിലടിക്കുതയാണ്. ഇരു ഫാന്‍സുകളും പരസ്പരം അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പങ്കുവയ്ക്കുന്നത് വ്യാജ ഫേസ്ബുക്ക് ഐ.ഡികള്‍ വഴിയാണ്.

നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ച പേരൻപ് എന്ന തമിഴ് സിനിമയിലെ അഭിനയത്തിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്തുകൊണ്ട് മമ്മൂട്ടി പരിഗണിക്കപ്പെട്ടില്ല എന്ന ഈ ചോദ്യം ജൂറി ചെയർമാനോട് ചോദിച്ചപ്പോൾ ഒരു വ്യക്തതയില്ലാത്ത മറുപടിയാണ് അദ്ദേഹം ആദ്യം നല്കിയത്. 'എന്തു കൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് അവാർഡ് ലഭിച്ചില്ലെന്ന് ചോദിക്കുന്നത് വിഷമകരമാണ്. ഇത് ജൂറി ഒരുമിച്ചെടുത്ത തീരുമാനമാണ്. എന്നെ വിശ്വസിക്കൂ, ഇതത്ര എളുപ്പമുള്ള കാര്യമല്ല. വളരെയധികം ബുദ്ധിമുട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇന്നയാൾക്ക് എന്തു കൊണ്ട് അവാർഡ് കൊടുക്കണം, ഇന്നയാൾക്ക് കൊടുക്കരുത് എന്ന് വേർതിരിക്കുക വ്യക്തിനിഷ്ഠമാണ്. ഇത് ജൂറിയുടെ തീരുമാനം. ഇത് അന്തിമമാണ്.'

രാഹുലിന്റെ ഈ മറുപടിയാണ് ആരാധകരെ ശരിക്കും ചൊടിപ്പിച്ചത്. ഇതോടെ ഇവർ സോഷ്യൽ മീഡിയയിൽ പൊങ്കാല തുടങ്ങുകയായിരുന്നു. കൂടാതെ ജസ്റ്റിസ് ഫോർ മമ്മൂട്ടി ഹാഷ് ടാഗുമിട്ട് പ്രചരണം ശക്തമാക്കുകയും ചെയ്തു. പേരൻപ് ചിത്രത്തിൽ differently abled കഥാപാത്രം ആയി വിസ്മയിപ്പിച്ച മികച്ച പ്രകടനത്തിന് സാധന എന്ന പെൺകുട്ടിക്ക് പോലും അവാർഡ് നിഷേധിക്കപ്പെട്ടിരുന്നു. വേറെ രസം എന്താണെന്ന് വച്ചാൽ, നിരവധി ദേശീയ പുരസ്‌കാരങ്ങൾ നേടിയിരിക്കുന്ന 'ഉറി എന്ന ചിത്രം ബിജെപി ദേശീയ നേതൃത്വത്തിന്റെ ഒരു പ്രോപഗണ്ട ഫിലിം ആയാണ് കണക്കാക്കുന്നത്. മാത്രമല്ല Best child artistനുള്ള അവാർഡ് നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കുന്ന മൂവിയിൽ മോദിയുടെ ബാല്യകാലം അഭിനയിച്ച കുട്ടിക്കാണ് നൽകിയിരിക്കുന്നതും. ഇതെല്ലാം കടുത്ത അവാർഡ് നിർണയത്തിലെ അട്ടിമറി ഉണ്ടായത്.

 

ഇത്തവണത്തെ ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ വ്യക്തമായ രാഷ്ട്രീയ ചായ്വ്വ് സംഭവിച്ചിട്ടുണ്ട് എന്നാണ് പൊതുബോധമുള്ള സിനിമ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ബിജെപി അനുഭാവം പ്രകടിപ്പിക്കുന്ന സിനിമകൾക്ക് സിനിമാ പ്രവർത്തകർക്കാണ് കൂടുതലും അവാർഡുകൾ ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ഒരു ക്യാമ്പയൻ തന്നെ ആരംഭിച്ചിരിക്കുകയാണ്. #PeranbuDeservesNationalAward #JusticeForMammootty എന്നിങ്ങനെയുള്ള ഹാഷ് ടാഗുകൾ ഉപയോഗിച്ച് ട്വിറ്ററിൽ തമിഴ്, മലയാളം സിനിമാ പ്രേമികൾ ഒരു പ്രതിഷേധം തന്നെ ആരംഭിച്ചു, ദേശീയ അവാർഡ് പ്രഖ്യാപനം തീർത്തും സ്വാർത്ഥമാണ് എന്നാണ് എല്ലാവരും പറയുന്നത്.

 

mammootty apologise to rahul rawail

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES