Latest News

'ഇതിന്റെ ടേപ്പ് റെക്കോര്‍ഡിങ് കേടാണെന്നാണ് മുതലാളി പറഞ്ഞത്'! സിനിമയിലേക്ക് കുടക്കമ്പിയായി നടന്നെത്തിയ നടന്‍ ഇന്ന് മലയാളത്തെ അത്യുന്നതങ്ങളില്‍ എത്തിച്ച സകലകലാവല്ലഭന്‍; തയ്യല്‍ക്കാരനായി സിനിമയിലെത്തി മലയാളത്തെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും  ഇന്ദ്രന്‍ കടന്നു പോകുന്നത് നാലുദശകങ്ങളിലൂടെ; ; വൈകിവന്ന അംഗീകാരമായി 2017ല്‍ മികച്ച നടനുള്ള കേരളസംസ്ഥാന അവാര്‍ഡും; ഷാങ് ഹായി അന്താരാഷ്ട്ര മേളയില്‍ ഇന്ത്യ തിളങ്ങുന്നത് 'ഇന്ദ്ര'വിജയത്തിലൂടെ 

എം.എസ് ശംഭു
'ഇതിന്റെ ടേപ്പ് റെക്കോര്‍ഡിങ് കേടാണെന്നാണ് മുതലാളി പറഞ്ഞത്'! സിനിമയിലേക്ക് കുടക്കമ്പിയായി നടന്നെത്തിയ നടന്‍ ഇന്ന് മലയാളത്തെ അത്യുന്നതങ്ങളില്‍ എത്തിച്ച സകലകലാവല്ലഭന്‍; തയ്യല്‍ക്കാരനായി സിനിമയിലെത്തി മലയാളത്തെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും  ഇന്ദ്രന്‍ കടന്നു പോകുന്നത് നാലുദശകങ്ങളിലൂടെ; ; വൈകിവന്ന അംഗീകാരമായി 2017ല്‍ മികച്ച നടനുള്ള കേരളസംസ്ഥാന അവാര്‍ഡും; ഷാങ് ഹായി അന്താരാഷ്ട്ര മേളയില്‍ ഇന്ത്യ തിളങ്ങുന്നത് 'ഇന്ദ്ര'വിജയത്തിലൂടെ 

ലയാള സിനിമയിലേക്ക് കുടക്കമ്പിയെന്ന് ഇരട്ടപേരില്‍ ചുവടുവച്ചു കൊണ്ടാണ് മെലിഞ്ഞുണങ്ങിയ ശരീര പ്രകൃതവുമായി ആ ചെറുപ്പക്കാരന്‍ അരങ്ങേറ്റം കുറിച്ചത്. ഒറ്റനോട്ടത്തില്‍ ആരേയും ചിരിപ്പിക്കുന്ന ലോലനായ കഥാപാത്രം. വര്‍ഷങ്ങള്‍ക്കപ്പുറം കടന്ന് നില്‍ക്കുമ്പോള്‍ അഭ്രപാളിയിലെ അതിശയിപ്പിക്കുന്ന താരമായി ഇന്ന് മലയാളികള്‍ അഭിമാനിക്കുന്ന വ്യക്തിത്വമായി ഇന്ദ്രന്‍സ് മാറിയിരിക്കുന്നു. ഷാങ് ഹായി ചലച്ചിത്രമേളയിലെ ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിയിരിക്കു്ന്ന താരം ലാളിത്യവും എളിമയും ഹാസ്യത്തിന്റെ വേറിട്ടഷശൈലിയും കൊണ്ട് നാലുപതിറ്റാണ്ടിലേക്ക് കടക്കുകയാണ്.

സുരേന്ദ്രന്‍ കൊച്ചുവേലു എന്ന ഇന്ദ്രന്‍സ് പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ അഭിമാനിക്കുന്നത് മലയാളികളാണ്. ആദ്യമായി ഷാങ് ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിനെന്നല്ല ഇന്ത്യന്‍ സിനിമയ്ക്ക് മത്സരിക്കാന്‍ വേദിയൊരുക്കിയത് ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങളള്‍ എന്ന ചിത്രവും ഇതിലെ ഇന്ദ്രന്‍സിന്റെ അഭിനയവുമാണ്. ചലച്ചിത്രമേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരമാണ് വെയില്‍ മരങ്ങളിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ തേടിയെത്തിയത്. 

മേളയിലെ പ്രധാന മത്സര വിഭാഗമായ  'ഗോള്‍ഡന്‍ ഗോബ്ലറ്റ് ' പുരസ്‌കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ എത്തിയ മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ഇത്.'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ്' നേടിയതിലൂടെ ഷാങ്ങ്ഹായ് ഫെസ്റ്റിവലില്‍ ഏതെങ്കിലുമൊരു പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി വെയില്‍മരങ്ങള്‍ മാറുകയും ചെയ്തു. പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷവും ലാളിത്യവും വിനയവവും കൈവിടാതെ തന്റെ സ്വതസിന്ധമായ ശൈലിയിലൂടെയാണ് പ്രേക്ഷകരോട് സംസാരിച്ചത്. നാലാം കാല്‌സില്‍ പഠിക്കുമ്പോല്‍ സിനിമ എന്ന മോഹം തലയ്ക്ക് പിടിച്ച് മലയാള സിനിമയിലേക്ക് നടന്നുകയറിയ പയ്യനാണ് ഇന്ദ്രന്‍സ്. തയ്യലാണ് സിനിമയില്‍ തന്റെ റോലെങ്കിലും അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് അദ്ദേഹം ആദ്യം എത്തിയത് 1981ല്‍ ചൂതാട്ടം എന്ന ചിത്രത്തിലൂടെയാണ്. 

നിത്യഹരിത നായകന്‍ പ്രേം നസീര്‍, ജയഭാരതി എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനൊപ്പം ചെറിയ വേഷവും അദ്ദേഹം കൈകാര്യം ചെയ്തു. മലയാള സിനിമയില്‍ തനിക്ക് ശ്രദ്ധേയമായ ഒരു വേഷം കിട്ടിയത് രാജസേനന്‍- ജയാറാം കൂട്ടുകെട്ടിലെത്തിയ മേലേ പറമ്പിലെ ആണ്‍വീട് എന്ന ചിത്രത്തിലൂടെയാണ്. കല്യാണ് ബ്രോക്കറായ വേഷത്തിലാണ് വെള്ളിത്തിരയിലെ വെള്ളിവെളിച്ചത്തില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളും അദ്ദേഹം നേടിയെടുത്തു. പിന്നീട് അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലെ കാര്യക്കാരന്‍ റോളിലാണ് ഇന്ദ്രന്‍സ് വേറിട്ട കൊമേഡിയനായി മാറിയത്. കുടക്കമ്പി പോലെ മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരു ടേപ്പ് റിക്കോര്‍ഡിങ്ങിന്റെ നര്‍മത്തില്‍ തന്റെ റോള്‍ അദ്ദേഹം അനുസ്മരണീയമാക്കിയപ്പോള്‍ മലയാളികള്‍ മതിമറന്ന് ചിരിച്ചു. 

പ്രേമം കുമാറുമായി ഇന്ദ്രന്‍സ്  അഭിനയിച്ച ' ഇതിന്റെ ടേപ്പ് റെക്കോര്‍ഡിങ് കംപ്ലയിന്റാ' എന്ന കോമഡിയായിരുന്നു ചിത്രത്തില്‍ ഹിറ്റായി മാറിയത്. പിന്നീട് ശരീരത്തിന്റെ രൂപമോ ഭംഗിയോ തന്റെ അഭിനയത്തെ ലവലേശം ബാധിക്കില്ലെന്ന് ഉറപ്പിച്ച് ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തില്‍ പോലും ഒരു കളസമിട്ട് വിവാഹവേദിയെ ഒന്നാകെ ചിരിപ്പിക്കുന്ന രംഗവും അദ്ദേഹം അഭിനയിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്തു.പിന്നീട് മലയാളത്തില്‍ ഇ്‌ന്നോളം മുന്നൂറിലധികം ചിത്രങ്ങള്‍. കള്ളന്‍വേഷത്തിലും കാര്യസ്ഥന്‍ വേഷത്തിലും, കാവല്‍ക്കാരന്‍ വേഷത്തിലും കള്ളക്കാമുകന്‍ വേഷത്തിലുമൊക്കെ അദ്ദേഹം തകര്‍ത്ത് അഭിനയിച്ചു. അതില്‍ എടുത്തു പറയേണ്ട പ്രകടനാണ് മാനത്തെ കൊ്ട്ടാരത്തിലെ ഇന്ദ്രന്‍സിന്റെ റൊമാന്റിക്ക് റോള്‍. അതിഭാവുകത്വങ്ങളില്ലാത്ത ശരാശരി മെലിഞ്ഞ മലയാളി കാമുകന്‍. പരിഹാസഭാഷയില്‍ പറഞ്ഞാല്‍ ലോലന്‍ റോള്‍! 

പിന്നീട് സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ എന്ന ജയറാം ചിത്രത്തിലും ഇന്ദ്രന്‍സ് മികച്ചറോള്‍ ചെയ്തു. രാജസേനന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി ഇന്ദ്രന്‍ അക്കാലത്ത് പേരെടുത്തിരുന്നു. 90കളിലെ കോമഡി കഥാപാത്രങ്ങളില്‍ ഇന്ദ്രന്‍സ് സ്ഥിരം ഘടകമായി. ഹാസ്യ നായകസങ്കല്‍പത്തില്‍ നിന്ന് ഇന്ദ്രന്‍സിനെ മോചിതനാക്കിയത് ദിലീപ് നായകനായി എത്തിയ കഥാവശേഷന്‍ എന്ന ചിത്രമായിരുന്നു. അല്‍പം ഗൗരവം നിറഞ്ഞ ഇന്ദ്രന്‍സിന്റെ കഥാപാത്രവും ഒറ്റപാട്ട് സീനില്‍ നടന്‍ കാട്ടിത്തന്ന അഭിനയത്തിന്റെ വേറിട്ട ഭാവവും അദ്ദേഹത്തിന് കരിയര്‍ ബ്രേക്കിങ്ങായിരുന്നു. പിന്നീട് ഹാസ്യത്തിനൊപ്പം പല സീരിയസ് റോളുകളും അദ്ദേഹം ചെയ്തു. 

പൊലീസ്‌റോള്‍, രാഷ്ട്രീയക്കാരന്റെ റോള്‍ തുടങ്ങി പല റോളുകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്രപതിപ്പിച്ചു. ഇടയ്ക്ക് ന്യൂ ജനറേഷന്‍ തരംഗങ്ങള്‍ മലയാള സിനിമയിലേക്ക് അതിപ്രസരമായി കടന്നെത്തിയപ്പോള്‍ പോലും മലയാളത്തിലെ പഴയകാല നടന്മാരെല്ലാം ഷെഡ്ഡിലൊതുങ്ങുമെന്ന് കരുതി. എന്നാല്‍ ഇന്ദ്രന്‍സ് എന്ന നടനിലെ കഥാപാത്രത്തെ വീണ്ടും വീണ്ടും അമ്പരപ്പിച്ചത്. ജയസൂര്യ വീജയ്ബാബു കൂട്ടുകെട്ടിലൊരുങ്ങിയ ആട് എന്ന ചിത്രത്തിലെ വേറിട്ട രാഷ്ട്രീയ വേഷമായിരുന്നു. 2012ല്‍ അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. അഭിനയിച്ച 300 ചിത്രങ്ങളില്‍ അവസാനം വൈറസിലെ റോള്‍ വരെ ഗംഭീരമായിരുന്നു. 


പല സംവിധായകരുടെ കീഴില്‍ ഇന്ദ്രന്‍സ് അഭിനയിച്ചിട്ടുണ്ടെങ്കിലും  ഇന്ദ്രന്‍സിലെ നടനവൈഭവത്തിന് പുതിയ മാനങ്ങള്‍ നല്‍കിയത് 2017ല്‍ വി.സി അഭിലാഷിന്റെ കഥയിലും സംവിധാനത്തിലുമൊരുക്കിയ ആളൊരുക്കത്തിലൂടെയാണ്. 2017ലെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. ഡോ.ബിജുവിന്റെ സംവിധാനത്തിലൊരുക്കിയ മെവയില്‍ മരങ്ങള്‍ എന്ന ചിത്രം ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയെടുത്തത്. ഈ വര്‍ഷം 112 രാജ്യങ്ങളില്‍ നിന്നുമുള്ള 3964  ചിത്രങ്ങളില്‍  നിന്നാണ് 14 എണ്ണം ഗോള്‍ഡന്‍ ഗോബ്‌ലറ്റ്  മത്സരത്തിനായി തെരഞ്ഞെടുത്തത്. പ്രമുഖ ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍  ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാനായതും.

തയ്യല്‍ ചക്രത്തില്‍ നിന്ന് മൈക്രോ ബയോളജി ബിരുദാനന്തര ബിരുദത്തിലേക്ക് 

ഭദ്രന്‍ -മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ  സ്ഫടികത്തില്‍ തോമാച്ചന്റെ വസ്ത്രാലങ്കാരം ഒരുക്കിയത് നമ്മുടെ ഇന്ദ്രന്‍സ് ചേട്ടനാണെന്ന് എത്രപേര്‍ക്ക് അറിയാം. 1956ല്‍ തിരുവനന്തപുരം കുമാരപുരം സ്വദേശികളായ പാലവിള കൊച്ചുവേലു ഗോമതി എന്നീ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമനായിട്ടാണ് ഇന്ദ്രന്‍സിന്റെ ജനനം. കുമാരപുരം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് ഹൈസ്സ്‌കൂള്‍ വിദ്യാഭ്യാസം.

പിന്നീട് അ്മ്മാവനൊപ്പം തയ്യല്‍ക്കടയില്‍ സജീവമായപ്പോഴാണ് സിനിമയിലേക്കുള്ള അവസരം ഇന്ദ്രന്‍സിലേക്ക് നടന്നെത്തിയത്. ദൂരദര്‍ശനിലെ കളിവീട് എന്ന സീരിയലിലെ ചെറിയ വേഷത്തില്‍ മിനി സ്‌ക്രീനിലേക്ക്. പിന്നീട് ബിഗ്‌സ്‌ക്രീനിന്റെ മുഖമായി മാറി. സിനിമയില്‍ അഭിനയത്തിനൊപ്പം പഠനവും തുടര്‍ന്നു മൈക്രോ ബയോളജിയില്‍ എം.എസ്.സി ബിരുദനാനന്തര ബിരുദവും അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. 1985ല്‍ ഭെബ്രുവരിയില്‍ ശാന്തകുമാരിയെ വിവാഹം കഴിച്ചു. രണ്ടുമക്കളില്‍ മകള്‍ മഹിത, പുത്രന്‍ മഹേന്ദ്രന്‍.

indrans film carrer in malayalam film industry special feature

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES