Latest News

മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി; ബിരിയാണിയിലൂടെ കനി കുസൃതിയേ തേടി അന്താരാഷ്ട്ര പുരസ്‌കാരം

Malayalilife
topbanner
മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി; ബിരിയാണിയിലൂടെ കനി കുസൃതിയേ തേടി അന്താരാഷ്ട്ര പുരസ്‌കാരം

റിയപ്പെടുന്ന മോഡലും നടിയുമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരായ മൈത്രേയന്റെയും ഡോ എകെ ജയശ്രീയുടെയും മകളാണ് താരം. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയേയും ആരാധകരെയും ഞെട്ടിക്കാറുണ്ട് താരം. ഇപ്പോള്‍ 'ബിരിയാണി' യിലെ അഭിനയത്തിലൂടെ നടി കനി കുസൃതിയ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ചിരിക്കയാണ്.. 42-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു.1935 -ല്‍ തുടങ്ങിയതും, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നുമായ മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്. ബ്രിക്‌സ് വിഭാഗത്തില്‍ മത്സരിച്ച രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നായിരുന്നു ബിരിയാണി. മികച്ച നടന്‍, നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാര്‍ഡുകളാണ് ജൂറി പ്രഖ്യാപിച്ചത്.

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടുകയും ചെയ്ത ചിത്രമാണ് ബിരിയാണി. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, സ്‌പെയിനിലെ ഇമാജിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌ക്കാരം, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാര്ഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍സ് എന്നിവയും ലഭിച്ചിട്ടുണ്ട്. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരവും ലഭിച്ചിരുന്നു.

പ്രശസ്ത റഷ്യന്‍ എഴുത്തുക്കാരനും ക്യാമറമാനും സംവിധായകനുമായ സെര്‍ജെറി മോക്രെസ്‌കി ജൂറി ചെയര്‍മാനും, ജാന്ന തോല്‍സ്റ്റിക്കോവ. മഹിമ സിക്കന്ദ്, സാങ്ക് ജിന്‍സ്‌ഗെങ്, മുഡേമെലി മധിവ ആരണ്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരികയും അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു.

കൂടാതെ സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. യു എ എന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച 'ബിരിയാണി 'യുടെ രചനയും സംവിധാനവും സജിന്‍ ബാബു നിര്‍വ്വഹിച്ചിരിക്കുന്നു.ക്യാമറ കാര്‍ത്തിക് മുത്തുകുമാര്‍, എഡിറ്റിംഗ് അപ്പു ഭട്ടതിരി, സംഗീതം ലിയോ ടോ, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യ, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

Read more topics: # Kani Kusruti,# best actress,# award,# Biriyaani
Kani Kusruti wins best actress award for Biriyaani

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES