Latest News

ഓം ഗണേശ് എന്ന് പേരിട്ടാല്‍ എല്ലാരും ഒഎംജി എന്ന് ഷോട്ട് ഫോമില്‍ വിളിക്കുമൊയെന്നായി ചിന്ത; നിയോം എന്ന പേര് ആദ്യം വീട്ടില്‍ ഇ്ഷ്ടപ്പെട്ടില്ലെങ്കിലും ഇപ്പോള്‍ ഹിറ്റായി; ഗര്‍ഭകാലത്ത് ആദ്യ മൂന്ന് മാസം എല്ലാ ദിവസവും കരച്ചില്‍; ദിയയും അശ്വിനും നിയോമിനൊപ്പം ഉള്ള വിശേഷങ്ങള്‍ പങ്ക് വച്ചപ്പോള്‍

Malayalilife
 ഓം ഗണേശ് എന്ന് പേരിട്ടാല്‍ എല്ലാരും ഒഎംജി എന്ന് ഷോട്ട് ഫോമില്‍ വിളിക്കുമൊയെന്നായി ചിന്ത; നിയോം എന്ന പേര് ആദ്യം വീട്ടില്‍ ഇ്ഷ്ടപ്പെട്ടില്ലെങ്കിലും ഇപ്പോള്‍ ഹിറ്റായി; ഗര്‍ഭകാലത്ത് ആദ്യ മൂന്ന് മാസം എല്ലാ ദിവസവും കരച്ചില്‍; ദിയയും അശ്വിനും നിയോമിനൊപ്പം ഉള്ള വിശേഷങ്ങള്‍ പങ്ക് വച്ചപ്പോള്‍

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ കടന്ന് പോകുന്നത്.ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ദിയയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷും. എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് കുഞ്ഞ് ഓമിയുടെ മുഖം വെളിപ്പെടുത്തിയതോടെ സോഷ്യല്‍മീഡിയയില്‍ താരകുടുംബം നിറയുകയാണ്. ഇതിനിടയില്‍ ഇരുവരും പങ്ക് വച്ച വിശേഷങ്ങളും ശ്രദ്ധ നേടുകയാണ്.

ഗര്‍ഭിണിയായി ആദ്യത്തെ മൂന്ന് മാസം എനിക്ക് ഇവന്റെ മണം ഇഷ്ടമല്ലായിരുന്നു. വിഷമം കൊണ്ടാണെങ്കിലും എന്റെ അടുത്ത് വരരുതെന്ന് ഞാന്‍ പറയും. ഇവനും ഞാനും ബെസ്റ്റ് ഫ്രണ്ട്‌സിനെ പോലെയായിരുന്നു. പെട്ടെന്ന് ഇവനോട് ഇങ്ങനെ പറഞ്ഞപ്പോള്‍ ഇവനത് ഫ്രസ്‌ട്രേഷനായി. പണ്ട് തന്റെ സ്‌മെല്‍ നല്ലതാണെന്ന് അശ്വിനോട് ഞാന്‍ പറയുമായിരുന്നല്ലോ. ഞാന്‍ അവഗണിക്കുന്നു എന്ന് അശ്വിന്‍ പറയാന്‍ തുടങ്ങി. അസുഖമായത് കൊണ്ടാണ് വേണമെന്ന് വെച്ചല്ലെന്ന് ഞാനും പറഞ്ഞു. എന്റെ സെക്കന്റ് ട്രൈമസ്റ്ററില്‍ ഞാന്‍ മാറിയപ്പോള്‍ അശ്വിന്‍ ആദ്യത്തെ ട്രൈമസ്റ്ററിലെ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു.

ആദ്യത്തെ ട്രൈമസ്റ്ററില്‍ ഞാന്‍ എല്ലാ ദിവസവും ദിവസവും ഞാന്‍ കരയുമായിരുന്നു. പുറത്ത് പോകണം, രാത്രി പതിനൊന്ന് മണി വരെ പുറത്ത് നില്‍ക്കണം എന്നൊക്കെ പറഞ്ഞ്. പെട്ടെന്ന് ലോക്ഡൗണ്‍ ഫീല്‍ ആയിപ്പോയി തനിക്കെന്ന് ദിയ ഓര്‍ത്തു. മകന്‍ പിറന്ന ശേഷമുള്ള മാറ്റത്തെക്കുറിച്ച് അശ്വിനും സംസാരിച്ചു.

കല്യാണം കഴിക്കുന്നതിന് മുമ്പ് ട്രിപ്പുകള്‍ക്കും മറ്റും പോയിരുന്നു. ഓസിക്ക് ബേബി എന്തായാലും വേണം എന്നുള്ള തീരുമാനമായിരുന്നു. എന്നാല്‍ ഞാന്‍ ഭാവിയെക്കുറിച്ച് കുറച്ചൊന്ന് ചിന്തിച്ചു. ബേബി പെട്ടെന്ന് വന്നാല്‍ എനിക്ക് ഓസിക്കൊപ്പമുള്ള സമയം കുറയും. അത് മാത്രമായിരുന്നു എന്റെ മനസിനകത്തെ പേടി. കാരണം ഞങ്ങള്‍ എപ്പോഴും അവിടെയും ഇവിടെയുമെല്ലാം കറങ്ങുന്നവരായിരുന്നു. ഇപ്പോള്‍ ചിന്തിക്കണം. ബേബി വന്നതോടെ ചിന്തിക്കണം.

ഓസി (ദിയ) എപ്പോഴും എന്റെ കാര്യത്തിലാണ് മുമ്പ് ശ്രദ്ധ കാണിച്ചിരുന്നത്. അശ്വിന്‍ എന്ന് വിളിച്ച് കൊണ്ടിരിക്കും. ഇപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല. അതില്‍ ചെറിയ വിഷമമുണ്ടെന്നും അശ്വിന്‍ പറഞ്ഞു. അശ്വിന്‍ വീട്ടിലേക്ക് പോയാല്‍ താനെപ്പോഴും ഫോണ്‍ ചെയ്ത് എപ്പോള്‍ വരുമെന്ന് ചോദിച്ച് കൊണ്ടിരിക്കുമെന്ന് ദിയ പറഞ്ഞപ്പോള്‍ ഇതേക്കുറിച്ച് അശ്വിനും സംസാരിച്ചു. താന്‍ അടുത്ത് ഉള്ളപ്പോള്‍ ഒരു പ്രയോജനവും ഇല്ലെന്ന് ദിയ പറഞ്ഞ് കൊണ്ടിരിക്കുമെന്നാണ് അശ്വിന്‍ പറഞ്ഞത്.


ആണ്‍കുട്ടി ജനിച്ചാല്‍ ഓം എന്ന് പേരിടണം എന്നുണ്ടായിരുന്നു. പിന്നീട് സ്‌കൂളില്‍ പോകുമ്പോള്‍ ആരെങ്കിലും ബേബിയെ കളിയാക്കുമോ എന്ന തോന്നലുണ്ടായി. കുഞ്ഞിന് ഓം ഗണേശ് എന്ന് പേരിട്ടു കഴിഞ്ഞാല്‍ ഒഎംജി എന്ന് ആളുകള്‍ ഷോര്‍ട്ട് ഫോമില്‍ വിളിക്കില്ലേ എന്നൊക്കെ അശ്വിനോട് കോമഡിയായി ചോദിച്ചിട്ടുണ്ട്. ഓം വരുന്ന വേറെ എന്തെങ്കിലും പേരുണ്ടോ എന്ന് അന്വേഷിച്ചു. അങ്ങനെ തപ്പി തപ്പിയാണ് നിയോം എന്ന പേര് കണ്ടുപിടിച്ചത്. അങ്ങനെയാണെങ്കില്‍ വീട്ടില്‍ എനിക്ക് ഓമിയെന്ന് വിളിക്കാം. പെണ്‍കുട്ടി ആയിരുന്നെങ്കിലും വീട്ടില്‍ ഓമി എന്ന് വിളിക്കാനായിരുന്നു പ്ലാന്‍. കാരണം ഞാന്‍ ഓസി ആണല്ലോ. എന്നാല്‍ കറക്റ്റ് ആയിട്ട് പ്ലാന്‍ ഇട്ടതുപോലെ ആണ്‍കുട്ടി വരികയും നിയോം എന്ന് പേരിടുകയും ചെയ്തു.


ആദ്യം ഈ പേര് കേട്ടപ്പോള്‍ വീട്ടുകാരൊക്കെ ചോദിച്ചത് നിയോണ്‍ എന്നൊക്കെ പറയുന്നത് പോലെ വിചിത്രമായ പേരല്ലേ എന്നാണ്. എന്നാല്‍ ഞാന്‍ പറഞ്ഞത് 'എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ ഈ പേര് തീരുമാനിച്ചു കഴിഞ്ഞു' എന്നാണ്. ഇപ്പോള്‍ എല്ലാവരും വിളിച്ചു വിളിച്ച് ആ പേര് എല്ലാവര്‍ക്കും ഭയങ്കരമായി എനിക്കിഷ്ടപ്പെട്ടു. പറഞ്ഞു പറഞ്ഞു ഈ പേര് ഹിറ്റാവുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് തന്റെ മകന്റെ ആരോഗ്യനിലയെക്കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ദിയ പങ്കുവെച്ചത്. സെപ്റ്റംബര്‍ 5ന്, തിരുവോണത്തോടനുബന്ധിച്ച് മകന്റെ മുഖം ആരാധകര്‍ക്ക് കാണിച്ചു കൊടുക്കാനും വിവാഹ വാര്‍ഷികം ആഘോഷിക്കാനും ദിയയും ഭര്‍ത്താവ് അശ്വിനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, നിയോമിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ഈ ചടങ്ങുകള്‍ മാറ്റിവെക്കുകയായിരുന്നു. രോഗബാധിതനായിരുന്ന സമയത്ത് മകന് ഏകദേശം 600 ഗ്രാം ഭാരം കുറഞ്ഞതായും, ചിരി മാഞ്ഞ് സങ്കടത്തോടെ കഴിഞ്ഞിരുന്നതായും ദിയ വെളിപ്പെടുത്തി. 

താനും കുടുംബാംഗങ്ങളും കടുത്ത ആശങ്കയിലായിരുന്നുവെന്നും, കരഞ്ഞ് കണ്ണുകള്‍ക്ക് പോലും പ്രശ്‌നങ്ങളുണ്ടായെന്നും അവര്‍ പറഞ്ഞു. തന്റെ മകന്‍ എപ്പോഴും സന്തോഷവാനും ചിരിക്കുന്ന പ്രകൃതക്കാരനുമാണെന്നും, അസുഖം ബാധിച്ചപ്പോള്‍ അത് തങ്ങളെ എല്ലാവരെയും വല്ലാതെ ബാധിച്ചെന്നും ദിയ ഓര്‍ത്തെടുത്തു. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണെന്നും, ഇത്തരം പ്രതിസന്ധികള്‍ പിന്നീടുള്ള ഉയര്‍ച്ചയ്ക്ക് കാരണമാകുമെന്നും അച്ഛന്റെ വാക്കുകളെ ഉദ്ധരിച്ച് ദിയ പറഞ്ഞു.

എന്നാല്‍, ഇപ്പോള്‍ മകന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദിയ അറിയിച്ചു. നിയോം പഴയതുപോലെ ചിരിച്ചു തുടങ്ങിയിരിക്കുന്നു. പുതിയ ശബ്ദങ്ങളുണ്ടാക്കാനും കളിക്കാനും തുടങ്ങിയിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായെന്നും, മകന്റെ ചിരി കാണുമ്പോള്‍ സന്തോഷം അടക്കാനാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Read more topics: # ദിയ കൃഷ്ണ
aswin ganesh and diya opens up parental life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES