Latest News

എഐ മമ്മൂട്ടിയല്ല, രേഖാചിത്രത്തില്‍ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് മമ്മൂക്കയുടെ കാമിയോ'; രേഖാചിത്രത്തെ കുറിച്ച് ആസിഫലി പറയുന്നു 

Malayalilife
 എഐ മമ്മൂട്ടിയല്ല, രേഖാചിത്രത്തില്‍ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് മമ്മൂക്കയുടെ കാമിയോ'; രേഖാചിത്രത്തെ കുറിച്ച് ആസിഫലി പറയുന്നു 

രേഖാചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. സിനിമയില്‍ മമ്മൂട്ടി ചേട്ടന്റെ രംഗവും വലിയ ഹിറ്റായിരുന്നു. ജൊഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 75 കോടിയോളം നേടിയിരുന്നു. രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ കാമിയോ റോളാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് ആസിഫ് അലി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. 

തുടക്കത്തില്‍ എഐ ഉപയോഗിക്കാന്‍ പ്ലാന്‍ ഇല്ലായിരുന്നു എന്നാണ് ആസിഫ് അലി പറഞ്ഞത്. 'തുടക്കത്തില്‍ എഐ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ക്ലൈമാക്‌സില്‍ മമ്മൂക്ക കാമിയോ റോളില്‍ വരുന്നു എന്നതായിരുന്നു തിരക്കഥയില്‍ ഉണ്ടായിരുന്നത്. ജഗദീഷ് സര്‍ ഇപ്പോള്‍ സിനിമയില്‍ ചെയ്തത് പോലൊരു കാര്യം. അത് മമ്മൂക്കയുമായി ചര്‍ച്ച ചെയ്തിരുന്നില്ല. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മമ്മൂക്കയായി തന്നെ അദ്ദേഹം വരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം', ആസിഫ് അലി പറഞ്ഞു. അതേസമയം രേഖാചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. 

ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്തു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 75 കോടിയോളം നേടിയിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് 'രേഖാചിത്രം' നിര്‍മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി.

asif ali about rekhachithram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES