Latest News

മഞ്ജു വാര്യര്‍ക്ക് ശേഷം റിമ കല്ലിങ്കലിന്റെ ധൈര്യം ഞെട്ടിച്ചു; ഫൈറ്റ് ആയിരുന്നോ ഗുരുക്കളെ റിമ ചെയ്തത്!;തെങ്ങില്‍ കയറിയും നീന്തിയും സാഹസികത..;  'തിയറ്റര്‍ എന്ന ചിത്രത്തിലെ ആക്ഷന്‍ കൊറിയോഗ്രാഫറുടെ കുറിപ്പ് ശ്രദ്ധേയമാകുമ്പോള്‍

Malayalilife
 മഞ്ജു വാര്യര്‍ക്ക് ശേഷം റിമ കല്ലിങ്കലിന്റെ ധൈര്യം ഞെട്ടിച്ചു; ഫൈറ്റ് ആയിരുന്നോ ഗുരുക്കളെ റിമ ചെയ്തത്!;തെങ്ങില്‍ കയറിയും നീന്തിയും സാഹസികത..;  'തിയറ്റര്‍ എന്ന ചിത്രത്തിലെ ആക്ഷന്‍ കൊറിയോഗ്രാഫറുടെ കുറിപ്പ് ശ്രദ്ധേയമാകുമ്പോള്‍

നടി റിമ കല്ലിങ്കലിനെ പ്രധാന കഥാപാത്രമായി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന 'തിയറ്റര്‍' റിലിസിനൊരുങ്ങുകയാണ്. ഇപ്പോളിതാ സിനിമ തിയറ്ററിലെത്തുമ്പോള്‍ റിമ കല്ലിങ്കലിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് സ്റ്റണ്ട്, ആക്ഷന്‍ കൊറിയോഗ്രാഫര്‍ അഷറഫ് ഗുരുക്കള്‍ പറയുന്നത്. തെങ്ങില്‍ കയറിയും വെള്ളത്തില്‍ നീന്തിയും വള്ളത്തില്‍ കയറിയും റിമ അഭിനയിച്ച സാഹസിക രംഗങ്ങള്‍ കണ്ട് താനുള്‍പ്പടെ മുഴുവന്‍ ക്രൂവും ഞെട്ടിപ്പോയെന്നാണ് അഷ്റഫ് ഗുരുക്കള്‍ പറയുന്നത്. റിമ കല്ലിങ്കലിന്റെ ധൈര്യം അപാരമാണെന്നും 'മഞ്ജു വാരിയര്‍ക്കു ശേഷം' എന്ന് പറയാവുന്ന താരമാണ് റിമ എന്നും അഷ്റഫ് ഗുരുക്കള്‍ പറയുന്നു.

''മഞ്ജുവാരിയര്‍ക്കു ശേഷം.. എന്റെ സിനിമാ അനുഭവത്തില്‍ ഇന്ന് വര്‍ക്കലയില്‍ സജിന്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയചിത്രം 'തിയറ്ററി'ല്‍ റിമാ കല്ലിങ്കലിന്റെ ധൈര്യം  എന്നെ ഞെട്ടിച്ചു. എന്നെ മാത്രമല്ല സിനിമയിലെ മുഴുവന്‍ ക്രൂവിനെയും. കഥയുടെ വിശദീകരണത്തിലേക്ക് ഞാനിപ്പോള്‍ വരുന്നില്ല. കഥ എന്താണെന്ന് പറയാന്‍ ഇപ്പോള്‍ പ്രൊഡക്ഷന്റെ അനുവാദവും ഇല്ല. എന്തായാലും തിയറ്റര്‍ എന്ന സിനിമ തിയറ്ററില്‍ വരുമ്പോള്‍ അതൊരു വന്‍ അദ്ഭുതമായിരിക്കും.

അഷ്റഫ് ഗുരുക്കളുടെ കുറിപ്പ്:

മഞ്ജു വാര്യര്‍ക്ക് ശേഷം.. എന്റെ സിനിമാ അനുഭവത്തില്‍ ഇന്ന് വര്‍ക്കലയില്‍ സജിന്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയചിത്രം 'തിയറ്ററി'ല്‍ റിമാ കല്ലിങ്കലിന്റെ ധൈര്യം എന്നെ ഞെട്ടിച്ചു. എന്നെ മാത്രമല്ല സിനിമയിലെ മുഴുവന്‍ ക്രൂവിനെയും. കഥയുടെ വിശദീകരണത്തിലേക്ക് ഞാനിപ്പോള്‍ വരുന്നില്ല. കഥ എന്താണെന്ന് പറയാന്‍ ഇപ്പോള്‍ പ്രൊഡക്ഷന്റെ അനുവാദവും ഇല്ല.

എന്തായാലും തിയറ്റര്‍ എന്ന സിനിമ തിയറ്ററില്‍ വരുമ്പോള്‍ അതൊരു വന്‍ അദ്ഭുതമായിരിക്കും. പ്രത്യേകിച്ചും റിമ കല്ലിങ്കലിന്റെ പ്രകടനവും അവര്‍ കാണിച്ച ആത്മധൈര്യവും ഈ സിനിമയുടെ മേക്കിങ്ങും. ഫൈറ്റ് ആയിരുന്നോ ഗുരുക്കളേ റിമ ചെയ്തത്.

അല്ല. പിന്നെ.. അത് പിന്നെപ്പറയാം. പിന്നെ ഛായാഗ്രാഹകന്‍ ശ്യാമ പ്രകാശ് ഓടി നടന്നും വെള്ളത്തില്‍ നീന്തിയും വള്ളത്തില്‍ കയറിയും. ഒരുപാട് നന്ദി ശ്യാം ജി, പ്രത്യേകിച് ഫൈറ്റേഴ്സ്, എല്ലാവരോടും നന്ദി.

 

asharaf gurukkal about rima kallingal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES