Latest News

ജോർജുകുട്ടി ഫാൻസ്‌ ഇനി എന്നെ തല്ലുമോ; രസകരമായ വീഡിയോ പങ്കുവച്ച് നടി ആശ ശരത്

Malayalilife
ജോർജുകുട്ടി ഫാൻസ്‌ ഇനി എന്നെ തല്ലുമോ; രസകരമായ വീഡിയോ പങ്കുവച്ച് നടി ആശ ശരത്

ലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം നേരിട്ട് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത് ഇതാദ്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.‌‌‌ ഇതിൽ ഇപ്പോൾ കുറെയധികം വിമർശനം നേരിടേണ്ടി വരുന്നത് ഇതിലെ ഗീത പ്രഭാകർ എന്ന കഥാപാത്രം ചെയ്ത ആശാ ശരത്തിനാണ്. 

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആശയുടേയും ശ്രദ്ധയില്‍ പെടുകയായിരുന്നു. ദൃശ്യം 2 കണ്ട ഒരു അമ്മയുടെ പ്രതികരണമാണ് ആശ ശരത്ത് പങ്കുവച്ചിരിക്കുന്നത്. മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കുന്ന സിനിമ. ഹോ ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്, ആ ആശ ശരത്ത്. ഹോ അവള്‍. അവളുടെ ഭര്‍ത്താവ് പാവമാണ്. ഹോ മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കുന്ന സിനിമ എന്നായിരുന്നു ദൃശ്യം 2വിനെ കുറിച്ചുള്ള വൈറല്‍ വീഡിയോയിലെ സ്ത്രീയുടെ വിലയിരുത്തല്‍. ലൈല എന്ന വീട്ടമ്മയാണ് വീഡിയോയിലുള്ളത്. ഇവരുടെ മകന്‍ മാത്യുവാണ് വീഡിയോ പകര്‍ത്തിയത്. ഭര്‍ത്താവ് ജിജിയും ഒപ്പമുണ്ട്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ദൃശ്യം 2 എന്തുകൊണ്ട് ഇത്ര ഉദ്വേഗജനകമായ സിനിമയായി മാറുന്നുവെന്നതിന്റെ തെളിവാണ് ഈ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ വീഡിയോയാണ് ആശ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗീത പ്രഭാകര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് ജോര്‍ജുകുട്ടിയുടെ മുഖത്ത് അടിക്കുന്ന രംഗമുണ്ട്. ഈ രംഗത്തേക്കുറിച്ചാണ് വീഡിയോയിലെ സ്ത്രീ സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായ രംഗമാണിത്. പലരും ഈ സീനിനെ പറ്റി വിമർശിച്ചിട്ടുണ്ടായിരുന്നു. 

ആറ് വർഷങ്ങൾക്കു ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ‘ദൃശ്യം 2’വിലൂടെ സംവിധായകൻ കാണിച്ചു തരുന്നത്. അയാളിന്ന് പഴയ കേബിൾ ടിവി ഓപ്പറേറ്റർ അല്ല, തിയേറ്റർ ഉടമയും നിർമാതാവുമൊക്കെയാണ്. അയൽക്കാരെ പോലും അസൂയപ്പെടുത്തുന്ന വളർച്ച കൈവരിച്ച മനുഷ്യൻ. പക്ഷേ ഒളിഞ്ഞും തെളിഞ്ഞും, വെളിച്ചത്തിനു നിഴൽ എന്ന പോലെ ഇപ്പോഴും ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും മനസ്സിൽ മാറാത്തതായി ഒന്നുണ്ട്, അത് ഭയമാണ്. അതെങ്ങനെ കടന്നു പോകുന്നു എന്ന് കാണിക്കുകയാണ് ഈ സിനിമ 


 

asha sharth malayalam movioe drishyam two

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES