Latest News

കന്യകയാണോ എന്ന് ആരാധകന്റെ ചോദ്യം...? ഇനിയാരും ഇങ്ങനെ നടിയോട് ചോദിക്കരുത്... ചോദിച്ചവന് കലക്കന്‍ മറുപടി ആര്യ നല്‍കിയത് ചിത്രത്തിലൂടെ...!

Malayalilife
കന്യകയാണോ എന്ന് ആരാധകന്റെ ചോദ്യം...? ഇനിയാരും ഇങ്ങനെ നടിയോട് ചോദിക്കരുത്... ചോദിച്ചവന് കലക്കന്‍ മറുപടി ആര്യ നല്‍കിയത് ചിത്രത്തിലൂടെ...!

മിനിസ്‌ക്രീനിലൂടെയും സിനിമയിലൂടെയും ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. തന്റെ സിനിമാ വിശേഷങ്ങളും, ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം വ്യക്തമാക്കിക്കൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഭിനയത്തിനു പുറമേ അറോയ എന്ന ബോട്ടീക്കിലൂടെ ഫാഷന്‍ രംഗത്തും ആര്യ സജീവമാണ്. സോഷ്യല്‍ മീഡിയയലില്‍ സജീവമായ താരം തന്റെ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുളള ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇന്റസ്റ്റാഗ്രാമില്‍ ഒരു വ്യക്തിയുടെ ചോദ്യത്തിന് ആര്യ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. 

സമൂഹമാധ്യങ്ങളിലൂടെ താരങ്ങള്‍ ആരാധകരുമായി സംവദിക്കാറുണ്ട്. അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ ചോദ്യം എത്തിയത്. 'നിങ്ങള്‍ കന്യകയാണോ..?' എന്നാണ് ഒരു ആരാധകന്‍ താരത്തോട് ചോദിച്ചത്. ആ ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി സോഷ്യല്‍ ലോകത്തും വൈറലായി കഴിഞ്ഞു. മകള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നല്‍കിയത്.  ചോദ്യത്തിനുളള ആര്യയുടെ മാസ് മറുപടി ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 

കഴിഞ്ഞു പോകുന്ന വര്‍ഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാന്‍ പഠിച്ച കാര്യങ്ങള്‍ പറയാന്‍ ഈ ഒരു ജാലകം മതിയാവില്ലെന്നും ആര്യ കുറിച്ചു. ആര്യയോടുള്ള ആരാധനയും സ്നേഹവും അറിയിക്കുന്നതായിരുന്നു കൂടുതല്‍ സന്ദേശങ്ങളും, ഇതിനെല്ലാം താരം മറുപടിയും നല്‍കി. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയായ ആര്യ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എന്‍ജിനീയറുമായ രോഹിത് ആണ് ആര്യയുടെ ഭര്‍ത്താവ്. ഏക മകള്‍ റോയ.


 

Read more topics: # arya,# baday banglaw,# replay
arya,baday banglaw,replay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES