മലയാളികള്‍ക്ക് എല്ലാവര്‍ക്കും പ്രിയങ്കരിയാണ് ആര്യ ബഡായി. നടിയും അവതാരികയും ഒക്കെയായി തിളങ്ങിയ താരത്തിന് ഇപ്പോള്‍ ഒരു സംരംഭവും നടത്തുന്നുണ്ട്. കാഞ്ചീവരം എന്നാണ് സ്ഥാപനത്തിന്റെ പേര്. കാഞ്ചീവരം എന്ന ബൂട്ടിക്കാണ്ട് നടത്തുന്നത്. സാരികളാണ് കൂടുതലും സെയില്‍ നടക്കുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ആര്യയുടെ കടയില്‍ നിന്നും സാരികള്‍ വില്‍ക്കാറുണ്ട്. എന്നാല്‍ തന്റെ കാഞ്ചീവരം ബുട്ടീക്കിന്റെ പേരില്‍ നടന്നിരിക്കുന്ന ഒരു തട്ടിപ്പാണ് ഇപ്പോള്‍ പുറത്തവന്നിരിക്കുന്നത്. 15,000 രൂപ വില വരുന്ന സാരി 1900 രൂപയ്ക്ക് നല്‍കാമെന്ന് വാഗ്ദവനം ചെയ്ത് പണം തട്ടുകയായിരുന്നു. പണം നഷ്ടപെട്ട ആളില്‍ നിന്നും വിവരം അറിയുമ്പോഴാണ് ആര്യയും ഇക്കാര്യം അറിയുന്നത്.
ഉപഭോക്താക്കളില്‍ നിന്നും പരാതി ലഭിച്ചതോടെ ആര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പിന് പിന്നില്‍ ബിഹാറില്‍ നിന്നുള്ളവരാണെന്നാണ് പൊലീസിന്റെ അനുമാനം. നിരവധി പേര്‍ സമാനമായ രീതിയില്‍ തട്ടിപ്പിന് ഇരയായതാണ് വിവരം. താരത്തിന്റെ ബുട്ടീക്കിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ തയ്യാറാക്കി, അതുവഴിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ആര്യ സാരിയെ കുറിച്ച് പറയുന്ന വീഡിയോയാണ് ആ വ്യാജ പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതിന് നമ്പറും അവര്‍ നല്‍കിയിട്ടുണ്ട്.
പോലീസും സൈബര്‍സെല്ലുമായി ബന്ധപ്പെട്ടങ്കിലും ഉത്തരേന്ത്യന്‍ സംഘങ്ങളാണ് തട്ടിപ്പിന് പിന്നിലെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് പറഞ്ഞത്. ഞങ്ങളുടേതായ രീതിയില്‍ കസ്റ്റമേഴ്‌സിനെ ബോധവത്കരിക്കാനാണ് പോലീസ് പറഞ്ഞത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് ഇന്‍സ്റ്റ?ഗ്രാം പേജില്‍ ഒരു വീഡിയോ ചെയ്ത് പോസ്റ്റ്‌ചെയ്യുകയും ചെയ്തിരുന്നു. ഞങ്ങളുടെ സാരിയെക്കാള്‍ വില ഒരുപാട് കുറച്ചാണ് അവരുടെ വീഡിയോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുന്നത്. ഇതോടെയാണ് കൂടുതല്‍ ആള്‍ക്കാര്‍ തട്ടിപ്പിന് ഇരയാകുന്നത്.
തട്ടിപ്പ് നടത്തുന്നതിനായി കാഞ്ചീവരത്തിന്റെ ഒറിജിനല്‍ പേജില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഉപയോഗിക്കുകയും ചെയ്തു. പോസ്റ്റിനൊപ്പം നല്‍കിയിരുന്നത് തട്ടിപ്പുകാരുടെ നമ്പറുകളായിരുന്നു. അതില്‍ ബന്ധപ്പെടുമ്പോള്‍ പണം അയക്കാനുള്ള ക്യു ആര്‍ കോഡ് നല്‍കും. പണം അക്കൗണ്ടിലെത്തുന്നതോടെ ബ്ലോക്ക് ചെയ്യും. ഇതായിരുന്നു തട്ടിപ്പുകാരുടെ രീതി. എന്നാല്‍ പണം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞും വസ്ത്രങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലാകുന്നത്. തന്റെ ബുട്ടീക്കിന്റെ പേരില്‍ 20 ഓളം വ്യാജ അക്കൗണ്ടുകള്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് ആര്യ പറഞ്ഞത്. ഈ തട്ടിപ്പിന് പിന്നാലെ ആര്യ എല്ലാം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ തന്റെ ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിരുന്നു. അതില്‍ അക്കൗണ്ടുകള്‍ ഫേക്ക് ആണെന്നും ബീഹാറികളാണ് ഇതിന് പിന്നില്‍ എന്നും ആര്യ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. തന്റെ കാഞ്ചീവരത്തിന്റെ ഒര്‍ജിനല്‍ അക്കൗണ്ട് ഏതാണെന്നും, പണം അടയ്ക്കുമ്പോള്‍ എന്താണ് കാണിക്കുന്നത് എന്നും ആര്യ വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.
അതേസമയം ഇരുപത്തിയഞ്ചോളം പേജുകളാണ് കാഞ്ചീവരം എന്ന പേരിലുള്ള ആര്യയുടെ ബൂട്ടീക്കിന്റെ അതേ ലോ?ഗോയും എഡിറ്റ് ചെയ്ത വീഡിയോയുമായി ഇന്‍സ്റ്റ?ഗ്രാമില്‍ ഉള്ളത്. പല പേജുകളും റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചെങ്കിലും സമാനമായി വീണ്ടും ആരംഭിച്ചിട്ടുണ്ട്. പലരുടേയും അക്കൗണ്ടുകളിലേക്കാണ് പണം പോകുന്നത്. ആള്‍ക്കാര്‍ പണം അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അയക്കുമ്പോള്‍ അത് മനസിലാക്കാനായി സാധിക്കുമെന്നും ആര്യ പറയുന്നു.