ഇത് ഞങ്ങളുടെ അരിയാന; മകളെ ആരാധകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തി താരദമ്പതികള്‍ ആര്യയും സയേഷയും; കുട്ടി സയേഷയെന്ന് സോഷ്യല്‍മീഡിയ

Malayalilife
ഇത് ഞങ്ങളുടെ അരിയാന; മകളെ ആരാധകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തി താരദമ്പതികള്‍ ആര്യയും സയേഷയും; കുട്ടി സയേഷയെന്ന് സോഷ്യല്‍മീഡിയ

മിഴകത്തിലെ  ഏറ്റവും അധികം ആരാധക ശ്രദ്ധയുള്ള താരദമ്പതികള്‍ ആണ് ആര്യയും സയേഷയും. 2021 ജൂലൈ മാസത്തിലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഇപ്പോഴിതാ മകള്‍ പിറന്ന മാസങ്ങള്‍ക്ക് ശേഷം ഇരുവരും തങ്ങളുടെ കുഞ്ഞിനെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ്.

ഞങ്ങളുടെ മകള്‍ അരിയാന എന്ന കുറിപ്പോടുകൂടിയാണ് മകളുടെ ചിത്രം സയേഷ പങ്കുവെച്ചത്.  മകള്‍ സയേഷയെ പോലെ തന്നെയാണല്ലോ കാണാന്‍ എന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ കമന്റ് ചെയ്യുന്നത്.

എന്നാല്‍ താരദമ്പതികള്‍ ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞു ജനിച്ചതിനുശേഷം ആദ്യമായാണ് ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

2019 മാര്‍ച്ച് 9 നായിരുന്നു ഇരുവരുടെയും വിവാഹം. 2018ല്‍ പുറത്തിറങ്ങിയ  ഗജനികാന്ത് എന്ന ചിത്രത്തില്‍ ആയിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.
തെലുങ്ക് ചിത്രത്തിലൂടെയാണ് സയേഷ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. തെലുങ്ക് ചിത്രം അഖില്‍ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റ ചിത്രം. ശേഷം 2017 ല്‍ അജയ് ദേവ്ഗണിന്റെ ശിവായ് എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.

 ഇരുവരും തമ്മില്‍ മുമ്പ് പരിചയമുണ്ടായിരുന്നു എങ്കിലും ഇവരുടേത് പ്രണയ വിവാഹമല്ല. സയേഷയുടെയും ആര്യയുടെയും അറേഞ്ച്ഡ് മാരേജ് ആണെന്ന് ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ച് എത്തിയ ചിത്രം സൂര്യ നായക കഥാപാത്രമായി എത്തിയ കാപ്പാന്‍ എന്ന ചിത്രം ആയിരുന്നു.

 ശക്തി സൗന്ദര്‍ രാജയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ക്യാപ്റ്റനാണ്  ആര്യയുടെതായി അവസാനം ആരാധകര്‍ക്ക് മുന്നില്‍  തിയേറ്ററുകളില്‍ എത്തിയ ചിത്രം. ആര്യയുടെ മുപ്പത്തിനാലാമത് ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sayyeshaa (@sayyeshaa)

Read more topics: # ആര്യ,# സയേഷ
arya and sayyeshaa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES