ഒരു വര്‍ഷം മുമ്പാണ് തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രം റിലീസ് ചെയ്തത്. വന്‍വിജയം നേടിയതിനൊപ്പം തന്നെ പുതിയൊരു നായകനെ കൂടി തെലുങ്ക് സിനിമക്ക് സംഭാവന നല്‍കുകയും ചെയ്യുകയും ചെയ്തു ചിത്രം. വിജയ് ദേവരക്കൊണ്ട എന്ന നായകനായിരുന്നു അത്. ഇപ്പോള്‍ വിജയ് ദേവരക്കൊണ്ടയുടെ ഗീതാഗോവിന്ദം എന്ന ചിത്രം നൂറു കോടി നേടി പ്രദര്‍ശനം തുടരുകയാണ്.
അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രമിറങ്ങി ഒരു വര്‍ഷമായെങ്കിലും ഇപ്പോഴും വാര്‍ത്തകളിലുണ്ട്. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകള്‍ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞു. ഹിന്ദിയില്‍ ഷാഹിദ് കപൂറും തമിഴില്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമുമാണ് അര്‍ജുന്‍ റെഡ്ഡിയുടെ വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയും എത്തിയിരിക്കുന്നു.
ചിത്രത്തിന്റെ മലയാളം റീമേക്ക് അവകാശം പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഇ ഫോര്‍ എന്റര്‍ടെയിന്റ്മെന്റസ് സ്വന്തമാക്കിയിരിക്കുന്നു. എന്നാല്‍ ആരാണ് ചിത്രത്തില്‍ നായകനാവുന്നതെന്നോ, സംവിധായകനാവുന്നതെന്നോ, എന്നാണ് ചിത്രീകരണം തുടങ്ങുന്നതന്നോ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. ഉണ്ണി മുകുന്ദനെ മലയാളത്തില്‍ നായകനായി ആരാധകര്‍ ഉയരര്‍ത്തികാട്ടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.