മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ജുനും എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിതയും വിവാഹിതയാവുന്നത്. സിനിമാ രംഗത്ത് നിന്നുള്ള നിരവധി പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
സൗബിന്റെ പറവ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയിലെത്തുന്നത്. തുടര്‍ന്ന് ബിടെക്, വരത്തന്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തു. ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ഗണപതി, രജിഷ വിജയന്‍, നിരഞ്ജന അനൂപ് തുടങ്ങി സിനിമാരംഗത്തു നിന്നുള്ള നിരവധിപേര്‍ ചടങ്ങിനെത്തിയിരുന്നു
ഒക്ടോബര്‍ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.