നടന് ജയറാമിന്റെ മകന് കാളിദാസ് പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. പൂമരം എന്ന കലാലയ ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു. തന്റെ കുട്ടിക്കാലം മുതല്‍ സിനിമയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് കാളിദാസ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ കാളിദാസിനു തമിഴില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തുന്നുണ്ട്. പല സ്റ്റേജ് ഷോകളിലും മിമിക്രി അവതരിപ്പിച്ചു തന്റെ കഴിവ് തെളിയിച്ചിട്ടുമുണ്ട്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് നിര്‍മ്മിച്ച് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി'ന്റെ ചിത്രീകരണം തുടങ്ങി.
ചിത്രത്തില്‍ കാളിദാസ് ജയറാം, എശ്വര്യ ലക്ഷ്മി എന്നിവര്‍ നായികാനായകന്മാരാവുന്നു. അശോകന് ചെരുവിലിന്റെ ചെറുകഥ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. രണധീവേയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍.