Latest News

നടി അര്‍ച്ചന കവിക്ക് രണ്ടാം വിവാഹം;  തൂവെള്ള സാരിയില്‍ വരന്റെ കൈപിടിച്ച് പള്ളിയിലേക്കെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്;  വരന്‍ റിക്ക് വര്‍ഗീസ്; ആശംസകളറിയിച്ച് സുഹൃത്തുക്കള്‍

Malayalilife
നടി അര്‍ച്ചന കവിക്ക് രണ്ടാം വിവാഹം;  തൂവെള്ള സാരിയില്‍ വരന്റെ കൈപിടിച്ച് പള്ളിയിലേക്കെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്;  വരന്‍ റിക്ക് വര്‍ഗീസ്; ആശംസകളറിയിച്ച് സുഹൃത്തുക്കള്‍

നാടന്‍ സൗന്ദര്യത്തിലൂടെ നീലത്താമരയിലെ കുഞ്ഞിമാളുവായി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ നടിയാണ് അര്‍ച്ചനാ കവി. അതിനു ശേഷം അര്‍ച്ചന അഭിനയിച്ച ഒരു സിനിമകളിലും അത്രയും സൗന്ദര്യത്തിലും ഭംഗിയിലും നടിയെ കണ്ടിട്ടില്ല. പിന്നീട് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഇന്റര്‍വ്യൂകളിലും എല്ലാം മേയ്ക്കപ്പിന്റെ അതിപ്രസരമില്ലാതെ വരുന്ന അര്‍ച്ചനയെയാണ് എല്ലാവരും കണ്ടതും ഇഷ്ടപ്പെട്ടതും. 

എന്നാല്‍ ഇപ്പോഴിതാ, രണ്ടാം വിവാഹത്തിന് പള്ളിയങ്കണത്തിലേക്ക് ഒരുങ്ങിയെത്തിയ അര്‍ച്ചനെയാണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്.
കണ്ടാല്‍ അര്‍ച്ചനയാണെന്ന് പോലും തോന്നാത്ത രീതിയില്‍ വരന്റെ കൈപിടിച്ചെത്തിയ അര്‍ച്ചനയെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടിയെന്നതാണ് സത്യം. റിക്ക് വര്‍ഗീസ് എന്ന പയ്യനെയാണ് അര്‍ച്ചന രണ്ടാം വിവാഹം കഴിച്ചിരിക്കുന്നത്. ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും സാന്നിധ്യത്തില്‍ ക്രിസ്ത്യന്‍ മതാചാര ചടങ്ങുകളോടെ പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. 

എല്ലാവര്‍ക്കും ഇങ്ങനൊരാളെ ലഭിക്കാന്‍ ഞാന്‍ ആശംസിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അര്‍ച്ചന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി തന്റെ വിവാഹ വാര്‍ത്ത അറിയിച്ചത്. മാത്രമല്ല സെലിബ്രിറ്റി ആങ്കര്‍ ധന്യ വര്‍മയും അര്‍ച്ചനയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുകയും വിവാഹ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. അര്‍ദ്ധരാത്രിയോടെയാണ് ധന്യ വര്‍മ അര്‍ച്ചന കവിയുമായുള്ള ഒരു പുതിയ അഭിമുഖത്തിന്റെ ഗ്ലിംപ്സ് പോസ്റ്റ് ചെയ്തത്.

അതില്‍ അര്‍ച്ചന തന്റെ പ്രതിശ്രുത വരന്‍ റിക്ക് വര്‍ഗീസാണെന്നും അതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. പിന്നാലെ അത് ധന്യ പിന്‍വലിച്ചു. അര്‍ച്ചന വിവാഹം ഓഫീഷ്യലി അനൗണ്‍സ് ചെയ്തശേഷം മാത്രം പ്രസിദ്ധീകരിക്കാമെന്ന് കരുതിയാകും ധന്യ പോസ്റ്റ് പിന്‍വലിച്ചത്. റെഡ്ഡിറ്റിലും ധന്യയുടെ പോസ്റ്റ് ചര്‍ച്ചയായി. യേയ്... അര്‍ച്ചി വിവാഹിയായി എന്നായിരുന്നു തമ്പ്നെയിലില്‍ എഴുതിയിരുന്നത്. 

നീലത്താമരയിലെ കുഞ്ഞിമാളുവായി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് അര്‍ച്ചന കവി. മുപ്പത്തിയഞ്ചുകാരിയായ താരം പതിനാറ് വര്‍ഷമായി സിനിമയിലുണ്ടെങ്കിലും ചെയ്തത് വളരെ കുറച്ച് സിനിമകള്‍ മാത്രമാണ്. ഒരുപാട് സിനിമകള്‍ ചെയ്യുക എന്നതിലുപരി നല്ല സിനിമകളടെ ഭാഗമാകുക, കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് ലക്ഷ്യം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഈ വര്‍ഷം ഐഡന്റിറ്റി എന്ന സിനിമയിലൂടെയാണ് അര്‍ച്ചന അഭിനയത്തിലേക്ക് തിരികെ വന്നത്.

അര്‍ച്ചനയുടെ ആദ്യ വിവാഹം 2016ല്‍ അബീഷ് മാത്യുവുമായിട്ടായിരുന്നു. അന്ന് ഇരുപത്തിനാല് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹമോചനം അര്‍ച്ചനയുടെ മാനസീകാരോഗ്യത്തെ ബാധിച്ചിരുന്നു. സിനിമയില്‍ നിന്ന് വിട്ടുനിന്ന പത്ത് വര്‍ഷത്തിനിടെ വിവാഹം, വിവാഹമോചനം, ഡിപ്രഷന്‍ എന്നിവയിലൂടെ കടന്നുപോവുകയായിരുന്നു. പ്രിമെന്‍സ്ട്രുവല്‍ ഡയസ്ഫോറിക് ഡിസോര്‍ഡര്‍ അതായത് പിഎംഡിഡി എന്ന രോഗാവസ്ഥയിലൂടെയും അര്‍ച്ചന കടന്നുപോയി. മൂന്ന് വര്‍ഷത്തോളം അതിനുള്ള ചികിത്സയിലായിരുന്നു.


 

archana kavi to get married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES