നീലത്താമരയിലെ കുഞ്ഞിമാളുവിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായി മാറിയ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്കുശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, സാള്‍ട്ട് ആന്റ് പെപ്പര്‍, അഭിനയും ഞാനും, ഹണി ബീ, ദൂരം തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചു.ഡല്‍ഹിയില്‍ സെറ്റില്‍ഡായ താരം കുറച്ച് നാളുകള്‍ക്ക് മുമ്പ് സീരിയലിലും അരങ്ങേറിയിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന റാണി രാജയിലാണ് നായിക വേഷം ചെയ്തത്. പിന്നീട് അതും വിട്ടു. ഇപ്പോളിതാ ഐഡന്ററ്റി എന്ന ടോവിനോ തൃഷ ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരികെയെത്തുകയാണ്.10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അര്‍ച്ചന ഒരു ചിത്രത്തിന്റെ ഭാഗമാവുന്നത്
ചിത്രത്തില്‍ ടൊവിനോ തോമസിന്റെ സഹോദരിയായാണ് അര്‍ച്ചന എത്തുന്നത്. ഡോ. ദേവിക ശങ്കര്‍ എന്ന കഥാപാത്രമായി മുഴുനീളം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് അര്‍ച്ചന. ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെ, ഇത്രകാലം സിനിമയില്‍ നിന്നും വിട്ടുനിന്നത് എന്തെന്ന ചോദ്യത്തിനു അര്‍ച്ചന പറഞ്ഞ ഉത്തരമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. '
എന്നെ ആരും വിളിച്ചില്ല. ഈ ചോദ്യം ആര്‍ട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. ഞാനൊരു വിവാഹം കഴിച്ചു. പിന്നെ ഡിവോഴ്സ് നടന്നു. പിന്നെ ഡിപ്രഷന്‍ വന്നു. പിന്നെ അതില്‍ നിന്നും റിക്കവറായി. ഇപ്പോള്‍ ഈ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വര്‍ഷം വേണ്ടിവരില്ലേ?' എന്നായിരുന്നു അര്‍ച്ചനയുടെ മറുപടി.
2015 ല്‍ സ്റ്റാന്‍ഡ് ആപ്പ് കൊമേഡിയനായ അഭീഷിനെ വിവാഹം ചെയ്ത് മുംബൈയിലേക്ക് താമസം മാറിയ അര്‍ച്ചന പിന്നീട് യൂട്യൂബ് ചാനലുമായി ക്രിയേറ്റീവ് രംഗത്ത് സജീവമായി. 2021ല്‍ അഭീഷും അര്‍ച്ചനയും വിവാഹബന്ധം വേര്‍പ്പെടുത്തി. അര്‍ച്ചനയുടെ ദീര്‍ഘകാല സുഹൃത്തായിരുന്നു അഭീഷ്.
മുന്‍പ് ധന്യ വര്‍മയുടെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലും വിവാഹത്തെയും ഡിവോഴ്‌സിനെയും കുറിച്ച് അര്‍ച്ചന മനസ്സു തുറന്നിരുന്നു. ആവശ്യമെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്. 'എന്റെ പ്രായത്തിലുളള പലരും ഡിവോഴ്‌സിലൂടെ കടന്ന് പോയിട്ടുണ്ട്. എന്തിനു വേണ്ടിയാണ് താന്‍ കല്യാണം കഴിക്കുന്നതെന്ന് ഒരാള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിവാഹത്തിന് ഒരു പെപ്പറില്‍ സൈന്‍ ചെയ്താല്‍ മതിയാകും എന്നാല്‍ ഡിവോഴ്‌സിനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം.'
അഭീഷുമായി പിരിയാന്‍ എന്താണ് കാരണം എന്ന ചോദ്യത്തിന് തആവശ്യങ്ങള്‍ വളരെ വ്യത്യസ്തമാണെന്നാണ് അര്‍ച്ചന മറുപടി നല്‍കിയത്. വളരെ പ്രാക്റ്റിക്കലായി ചിന്തിക്കുന്നയാളാണ് അഭീഷ്, എന്നാല്‍ താന്‍ ഇമോഷ്ണലായിട്ടുള്ള വ്യക്തിയാണ് എന്നും അര്‍ച്ചന വ്യക്തമാക്കി. പരസ്പരമുളള പ്രശ്‌നം സൗഹൃദത്തെ ബാധിക്കരുതെന്ന് വിചാരിച്ചാണ് പിരിയാന്‍ തീരുമാനിച്ചതെന്നും അര്‍ച്ചന പറഞ്ഞു.
ഐഡന്റിറ്റിയിലൂടെ തിരിച്ചുവരാനായതിലുള്ള സന്തോഷവും അര്‍ച്ചന പങ്കിട്ടതിങ്ങനെയാണ്''പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ ചെയ്യുന്ന സിനിമയാണിത്. ഐഡന്റിറ്റിയാണ് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അനസ് ഖാനേയും അഖില്‍ പോളിനേയും അറിയുന്നവര്‍ക്ക് അവര്‍ എത്രമാത്രം നേര്‍ഡ്സ് ആണെന്ന് അറിയാം. അവര്‍ നടത്തുന്ന പഠനവും ഗവേഷണവും നടത്തുന്നത് സാധാരണ മനുഷ്യര്‍ കടന്നു ചെല്ലാത്ത വിഷയങ്ങളിലേക്കായിരിക്കും. അവരുടെ കഠിനാധ്വാനം ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ സിനിമയുടെ ഭാഗമാക്കിയതില്‍ അവര്‍ക്ക് നന്ദി പറയുന്നു.
ഐഡന്റിറ്റി സിനിമയുടെ മറ്റൊരു പ്രത്യേകത അര്‍ച്ചന ആദ്യമായി ഡബ്ബ് ചെയ്ത സിനിമ എന്നതാണ്. ഇത്രയും വര്‍ഷം ആയിട്ടും ഞാന്‍ എന്റെ ശബ്ദം കഥാപാത്രത്തിനായി ഉപയോ?ഗിച്ചിരുന്നില്ല. ആദ്യമായി ദേവികയ്ക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. അതും ഈ രണ്ട് സംവിധായകരും പറഞ്ഞതിനാലാണ് ഡബ്ബ് ചെയ്തതെന്നും നടി പങ്ക് വച്ചു.
'